മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കാക്കനാട്: കൊച്ചി മെട്രോ ഓഫീസേഴ്സ് അസോസിയേഷൻ (കെ.എം.ഒ.എ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 130,068 രൂപ കൈമാറി. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം സ്വരൂപിച്ചാണ് തുക നൽകിയത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സാജൻ പി.ജോൺ കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ എന്നിവർ ചേർന്ന് ചെക്ക് മന്ത്രി പി രാജീവിന് കൈമാറി. കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എം.പി, വൈസ് പ്രസിഡന്റ് ആസിഫ് യു.കെ, കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ രാജേന്ദ്രൻ എ ആർ, കൊച്ചി വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി പി.ജെ, ജനറൽ മാനേജർ പ്രൊജക്ട് വിനു. സി.കോശി, സുബ്രഹ്മണ്യ അയ്യർ എന്നിവർ പങ്കെടുത്തു.

Leave Comment