സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നാലിന്

കൊച്ചി: കേരളത്തിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ കോഴ്‌സ് പരിശീലന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളെക്കുറിച്ച് സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. നാലിന് വൈകിട്ട് ആറ് മുതല്‍ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവായി നടത്തുന്ന സെമിനാറില്‍ ഇന്‍സ്പിരേഷണല്‍ ട്രെയിനര്‍ അനീഷ് മോഹന്‍ ക്ലാസ് നയിക്കും.
എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് പ്രമുഖരായ കരിയര്‍ ഗൈഡന്‍സ് വിദഗ്ധര്‍ ലോജിക്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രൊഫഷണല്‍ കോഴ്സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സെമിനാറുകള്‍ നടത്തുമെന്ന് ഡയറക്ടര്‍മാരായ കെ.ആര്‍. സന്തോഷ്‌കുമാര്‍, ബിജു ജോസഫ് എന്നിവര്‍ അറിയിച്ചു.
താത്പര്യമുള്ളവര്‍ ചുവടെയുള്ള ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുക:
https://us02web.zoom.us/meeting/register/tZ0ufuCspjIoGNWnN3dBzpAd2OgnnNmUCywJ

                    റിപ്പോർട്ട് :  Arunkumar V.R (Communication Manager )
Leave Comment