പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോജിക് സ്‌കോളര്‍ഷിപ്പുകള്‍; അവസാന തിയതി ഡിസംബര്‍ 15

Spread the love

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ലോജിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം (2021) പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ (കൊമേഴ്സ്) പ്രവേശനം നേടിയ സി എ, സി എം എ ഇന്ത്യ കോഴ്സുകളില്‍ ഉപരിപഠനം നടത്തുവാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 19-ന് വൈകുന്നേരം നാലിന് നടത്തുന്ന ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠന കാലയളവില്‍ ഓണ്‍ലൈനായി സിഎ ഫൗണ്ടേഷന്‍ അല്ലെങ്കില്‍ ക്യാറ്റ് (സിഎംഎ ഫൗണ്ടേഷന് തുല്യം) കോഴ്സുകളില്‍ പരിശീലനം നേടാം എന്നതാണ് ലോജിക് സ്‌കോളര്‍ഷിപ്പിന്റെ പ്രത്യേകത. സി എ ഫൗണ്ടേഷന്‍ പാസാകുന്നവര്‍ക്ക് സിഎ ഇന്റര്‍മീഡിയറ്റും സിഎ ഫൈനലും, ക്യാറ്റ് പാസാകുന്നവര്‍ക്ക് സിഎംഎ ഇന്റര്‍മീഡിയേറ്റും സിഎംഎ ഫൈനലും സൗജന്യമായി ലോജിക്കില്‍ ഒരുതവണ പഠിക്കാനുള്ള അവസരവും ഉണ്ടാകും.
സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് ‘ലോജിക് സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് പദ്ധതി’യ്ക്ക് തുടക്കം കുറിച്ചതെന്ന് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍മാരായ കെ. ആര്‍. സന്തോഷ്‌കുമാര്‍, ബിജു ജോസഫ് എന്നിവര്‍ അറിയിച്ചു. പഠനത്തിനൊപ്പം ഒരു തവണ സിഎ, സിഎംഎ ഇന്ത്യ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. പ്ലസ് ടു കഴിഞ്ഞുള്ള ഫിനാന്‍സ് മേഖലയിലെ പ്രൊഫഷണല്‍ കോഴ്സുകളായ സിഎ, സിഎംഎ പരീക്ഷകളില്‍ ഇവരെ വിജയിപ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ‘ലോജിക് സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് പദ്ധതി’യുടെ ലക്ഷ്യം.
യോഗ്യരായ കുട്ടികള്‍ക്ക് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, വരുമാനം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിലെ പ്രസക്ത പേജുകള്‍ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 15. ഡിസംബര്‍ 19-ന് വൈകുന്നേരം നാലിന് ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.logiceducation.org ലെ സ്‌കോളര്‍ഷിപ്പ് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 9895818581.

റിപ്പോർട്ട്  :   Arun Kumar vr

Leave a Reply

Your email address will not be published. Required fields are marked *