റോസയ്യയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

Spread the love

ആന്ധ്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ റോസയ്യയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. ആന്ധ്രാ നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന്റെ ശക്തമായ ശബ്ദമായിരുന്നു റോസയ്യ.മുഖ്യമന്ത്രിയായിരുന്ന ചുരുങ്ങിയ കാലഘട്ടം Andhra Pradesh

കൊണ്ട് ആന്ധ്രയുടെ വികസനത്തിനു വലിയ സംഭാവനകള്‍ നല്കി. പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാനും അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ആഭ്യന്തര പ്രക്ഷോഭങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത അദ്ദേഹം ഭരണ വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്,കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണര്‍ പദവി വഹിച്ചിട്ടുള്ള റോസയ്യയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *