ചാലക്കുടിയിൽ മൊബൈൽ മാവേലിസ്റ്റോറിന് തുടക്കം

Spread the love

സപ്ലൈകോയുടെ മൊബൈൽ മാവേലി സ്റ്റോറിന് ചാലക്കുടിയിൽ തുടക്കം. നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ മൊബൈൽ മാവേലി സ്റ്റോർ ഫ്ലാഗ് ഓഫ്‌ ചെയ്തു. മാവേലി സ്റ്റോറിന്റെ സേവനം ഇല്ലാത്തതും കുറവായതുമായ താലൂക്ക് പരിധിയിലെ സ്ഥലങ്ങളിലേക്കാണ് മൊബൈൽ മാവേലി സ്റ്റോറിന്റെ സേവനം പ്രധാനമായും പ്രയോജനപ്പെടുത്തുകയെന്ന് ചെയർമാൻ പറഞ്ഞു. ക്ഷേമ കാര്യസ്ഥിരം സമിതി അധ്യക്ഷ നിത പോൾ, സപ്ലൈകോ ഡിപ്പോ മാനേജർ ബിബിൻ ലാൽ, റേഷനിങ് ഇൻസ്‌പെക്ടർ ഒ എ സജീവ്തുടങ്ങിയവർപങ്കെടുത്തു.ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലക്ക് ലഭ്യമാക്കുക എന്നതാണ് മൊബൈൽ മാവേലി സ്റ്റോറിന്റെ ലക്ഷ്യം. ചാലക്കുടി താലൂക്കിൽ രണ്ട് മൊബൈൽ മാവേലി സ്റ്റോറിന്റെ സഞ്ചരിക്കുന്ന വാഹനങ്ങളാണുള്ളത്. എല്ലാ സബ്‌സിഡി, നോൺ സബ്സിഡി, ശബരി ഉൽപന്നങ്ങൾ
വാഹനത്തിൽ നിന്ന് റേഷൻ കാർഡുമായി എത്തുന്ന ആവശ്യക്കാർക്ക് നേരിട്ട് വാങ്ങാം. ആദ്യ ദിവസം ചായ്‌പ്പിൻ കുഴി, രണ്ടുകൈ, നായാട്ട് ക്കുണ്ട്, ചൊക്കന, വലിയപറമ്പ്, മേലഡൂർ, കോണത്തുകുന്ന്, നടവരമ്പ് എന്നി സ്ഥലങ്ങളിലാണ് മൊബൈൽ മാവേലിസ്റ്റോറെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *