ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം

Spread the love

ഫിലാഡല്‍ഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്ട്രേഷന്‍ കിക്ക് ഓഫും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മാപ്പിന്റെ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡണ്ട് ഷാജി സാമുവേലിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ രെജിസ്ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങ് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മാപ്പ് പ്രസിഡണ്ട് ഷാലു പുന്നൂസ് ആമുഖ പ്രസംഗം നടത്തി.

Picture

മാപ്പിന്റെ പങ്കാളിത്തത്തോടെ ഫിലഡല്‍ഫിയയില്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ രെജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്യന്‍ കഴിഞ്ഞതോടെ ഫൊക്കാനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കൂടി ചേര്‍ക്കപ്പെടുകയാണെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു. മാപ്പിനെപ്പോലെ അമേരിക്കയിലുടനീളം പല സംഘടനകളും ഫൊക്കാനയുടെ ഭാഗമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും മുന്‍ കാലങ്ങള്‍ക്ക് വിരുദ്ധമായി ഫൊക്കാനയുടെ നേതൃത്വം എല്ലാ സംഘടനകളെയും ഉള്‍ക്കൊള്ളിക്കാനായി എല്ലായിടങ്ങളിലും സഹകരിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മാപ്പ് ഇനി മുതല്‍ ഫൊക്കാന ഉള്‍പ്പെടെയുള്ള എല്ലാ നാഷണല്‍ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ആമുഖപ്രസംഗത്തില്‍ ഷാലു പുന്നൂസ് പറഞ്ഞു. ഫൊക്കാനയുടെ ഒര്‍ലാണ്ടോ കണ്‍വെന്‍ഷനില്‍ ഫിലഡെല്‍ഫിയയില്‍ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Picture3

കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട അമേരിക്കന്‍ മലയാളികളെ അനുസ്മരിച്ചുകൊണ്ടാണ് ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണി പ്രസംഗം ആരംഭിച്ചത്. എല്ലാ അമേരിക്കന്‍-കനേഡിയന്‍ മലയാളികളെ ഒരുമിച്ച് കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഫൊക്കാനയുടെ സ്ഥാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്ന തീരുമാനമാണ് മാപ്പ് കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം മാപ്പിന്റെ ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിച്ചു.

Picture

ഫൊക്കാന, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, നാഷണല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ തങ്കച്ചന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീലാ മാരേട്ട്, ഫില്‍മ പ്രസിഡണ്ട് ഡോ.റെജി ജേക്കബ് കാരക്കല്‍, മാപ്പ് നിയുക്ത പ്രസിഡണ്ട് തോമസ് ചാണ്ടി, മാപ്പ് പി.ആര്‍.ഒ രാജു ശങ്കരത്തില്‍, ഫൊക്കാന നേതാക്കന്മാരായ സന്തോഷ് ഏബ്രഹാം, മില്ലി ഫിലിപ്പ്, വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് നടവയില്‍, ലിബിന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *