കാനഡയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജിംഗിള്‍ ബെല്‍ ഫിയസ്റ്റാ 2021 – ജോസ് കാടാപുറം

ടൊറോന്റോ: ഒന്റാറിയോ കേരളാ അസോസിയേഷനും കൈരളി ടിവി കാനഡയും സംയുക്തമായി ഈ വര്‍ഷത്തെ ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. മിസ്സിസ്സാഗയിലുള്ള കനേഡിയന്‍ കോപ്റ്റിക് സെന്ററില്‍, ‘ജിംഗിള്‍ ബെല്‍ ഫിയസ്റ്റാ 2021’ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടികളില്‍ മിസ്സിസ്സാഗ എറിന്‍ മില്‍സ് എം പി പി ഷെരീഫ് സബാവി മുഖ്യാഥിതി ആയിരുന്നു.

ചടങ്ങില്‍ ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് തന്റെ സന്ദേശത്തില്‍ ഒന്റാറിയോയിലുള്ള മലയാളികളെയും കൈരളി ടി വി കാനഡയെയും ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ കേരളത്തനിമയോടെ പരമ്പരാഗത രീതിയില്‍ ആഘോഷിക്കുന്നതിനെ അഭിനന്ദിക്കുകയും എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്തു. ഫോര്‍ഡിന് വേണ്ടി ഷെരീഫ് സബാവി എം പി പി സമ്മാനിച്ച ആശംസാ പത്രം കൈരളി ടി വി കാനഡ നെറ്റ്വര്‍ക്കിന്റെ ഡയറക്ടര്‍ മാത്യു ജേക്കബ് ഏറ്റുവാങ്ങി.

Picture3

കൈരളി ടീവി ഓര്‍മ്മസ്പര്‍ശം പ്രോഗ്രാമിന്റെ സീസണ്‍ ഒന്നിലും രണ്ടിലും പങ്കെടുത്തവരെ ചടങ്ങില്‍ പരിചയപ്പെടുത്തി. അവര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ബിന്ദു മേക്കുന്നേലായിരുന്നു പരിപാടിയുടെ പ്രധാന അവതാരക.റിയാന്ന മാത്യുവിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വൈകീട്ട് വിഭവസമൃദ്ധമായ ഡിന്നറോടെയാണ് സമാപിച്ചത്.

പ്രോഗ്രാം ഡയറക്ടര്‍ മാത്യു ജേക്കബ് സ്വാഗതം ആശംസിച്ചു. സംഗീത സാന്ദ്രമായ പരിപാടികള്‍ക്കൊടുവില്‍ സാന്റാ ക്ലോസ് കുട്ടികള്‍ക്ക് സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്തു.

ഡോ.നിബു വര്‍ഗീസ് (സഫയര്‍ ഡെന്റല്‍ കോണ്‍സ്ട്രക്ക്ഷന്‍സ്), ജയശീലി ഇന്‍പനായകം (അംബിക ജൂവലറി), ഡേവിഡ് ജോസഫ് (ഫാമിലി ഓപ്ടിക്കല്‍സ്), ഹാനി തൗഫിലിസ് (ധന്‍മാര്‍ ഫാര്‍മസി), രജീന്ദര്‍ സീക്കോണ്‍ (ആള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്) എന്നിവരായിരുന്നു പരിപാടിയുടെ സ്പോണ്‍സര്‍മാര്‍. കൊറോണ-ഒമൈക്രോണ്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചു രണ്ടു വാക്‌സിന്‍ എടുത്തവര്‍ മാത്രമാണ് പരിപാടികളില്‍ പങ്കെടുത്തത്.

 

Leave Comment