കെ റെയിലിനെതിരെ യുഡിഎഫ് പ്രതിഷേധം 18ന്

Spread the love

കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയില്‍പദ്ധതി (സില്‍വര്‍ലൈന്‍) ക്കെതിരായ യുഡിഎഫിന്റെ ജനകീയ മാര്‍ച്ചും ധര്‍ണയും ഡിസംബര്‍ 18ന് നടത്തും.യുഡിഎഫ് 2021 ഡിസംബര്‍ 18 ന്സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

സില്‍വര്‍ ലൈനിന്റെ അന്തിമ സാധ്യത റിപ്പോര്‍ട്ടും പദ്ധതി രേഖയും കെട്ടിചമച്ചതാണെന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കു വേണ്ടി പ്രഥാമിക സാധ്യതാ പഠനം നടത്തിയ ഇന്ത്യന്‍ റെയില്‍വെയുടെ ചീഫ് എഞ്ചിനിയര്‍ ആയിരുന്ന അലോക് വര്‍മ്മയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. മെട്രോമാന്‍ ഇ.ശ്രീധരനും പരിസ്ഥിതി പ്രവര്‍ത്തകനായ മാധവ് ഗാഡ്ഗിലും ഈ പദ്ധതിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം യുഡിഎഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് സമാനമാണെന്നും ഹസന്‍ പറഞ്ഞു.

ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

കോട്ടയം കളക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പി കെ കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ട പി ജെ ജോസഫും ഉദ്ഘാടനം ചെയ്യും. ആലപ്പുഴ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും കൊല്ലത്ത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസും തൃശ്ശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍സെക്രട്ടറി ജി ദേവരാജനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കണ്ണൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖഎംഎല്‍എയും കാസര്‍ഗോഡ്

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.
യുഡിഎഫ് കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എംഎല്‍എ എറണാകുളത്തും സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ സെക്രട്ടറിയേറ്റിന് മുന്നിലും നാഷണല്‍ ജനതാദള്‍ പ്രസിഡന്റ് ജോണ്‍ ജോണ്‍ തിരുവനന്തപുരത്തും മാണി സി കാപ്പന്‍ എംഎല്‍എ കോട്ടയത്തും അഡ്വക്കേറ്റ് രാജന്‍ബാബു ആലപ്പുഴയിലും പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *