ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ നടത്തുന്ന 2021ലെ ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും നാളെ (ഡിസംബർ 18 ശനി) വൈകിട്ട് 5 മണി മുതൽ 8 മണിവരെ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (9999 Gantry Road, Philadelphia, PA 19115) വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേരുന്ന ആഘോഷപരിപാടിയിൽ ക്രിസ്തുമസ്സ് ഫാദർ ക്രിസ്തുമസ്സ് സന്ദേശം നൽകും. ഒപ്പം, 2022 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാപ്പിന്റെ പുതിയ ഭാരവാഹികളെ ശാലു പുന്നൂസ് സദസ്സിനു പരിചയപ്പെടുത്തും.
തുടർന്ന്, ആർട്ട്‌സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ മാപ്പ് കുടുംബാംഗങ്ങളോടൊപ്പം ഫിലാഡൽഫിയയിലെ അനുഗ്രഹീത കലാകാരന്മാരും കലാകാരികളും ഡാൻസ് ട്രൂപ്പുകളും അണിനിരന്നുകൊണ്ടുള്ള കലാപരിപാടികൾ അരങ്ങേറും.
കരോൾ ഗാനാലാപനം, ക്രിസ്തുമസ്സ് കേക്ക് കട്ടിംഗ്, കുട്ടികൾക്കുള്ള വിനോദ ഗെയിമുകൾ , സമ്മാനങ്ങൾ എന്നിവ കൂടാതെ ക്രിസ്തുമസ് ഫാദറിനൊപ്പം ഫോട്ടോ എടുക്കുവാനുള്ള അവസരവും (Photo With Santa) ഉണ്ടായിരിക്കും. . 100 – 150 പേരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ ക്രിസ്തുമസ് പ്രോഗ്രാമിൽ സംബന്ധിക്കുന്നവർക്ക് പ്രവേശനവും ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071.
വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ