സ്വകാര്യ മേഖലയില്‍ തൊഴില്‍ അവസരം ഒരുക്കി നിയുക്തി- 2021

Spread the love

കൊല്ലം: ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരമൊരുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ ‘നിയുക്തി- 2021’ തൊഴില്‍മേള സംഘടിപ്പിച്ചു. ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ എം.നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത് . സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങളും ഒരുക്കുന്നു. എംപ്ലോയബിലിറ്റി സെന്ററുകള്‍ മുഖേന തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് പരമാവധി പേര്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം, ടെക്നോളജി,എഞ്ചിനീയറിങ്, ആരോഗ്യം, മീഡിയ ആന്‍ഡ് അഡ്വര്‍ടൈസിംഗ്, ഐ. ടി, കോമേഴ്‌സ് ആന്‍ഡ് ബിസിനസ്, ഓട്ടോമൊബൈല്‍ ടെക്നിക്കല്‍, ഐ. ടി രംഗത്തെ 55 സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. 12000 ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.തിരുവനന്തപുരം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജി. സാബു അധ്യക്ഷനായി. സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ആര്‍. ബൈജുചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.കെ. സവാദ്, കോളേജ് പ്രിന്‍സിപ്പല്‍ പി. ജെ ജോജോ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ശിവദാസന്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ ആര്‍. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *