കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനി കോഡ്ല്‍ ടെക്‌നോളജിസ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലും പ്രവര്‍ത്തനം ആരംഭിച്ചു. വെബ്, മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ യുഎസിലേയും ബെംഗളുരിവിലേയും ഓഫീസിനു പുറമെ കേരളത്തിലെ ആദ്യ കേന്ദ്രമാണിത്. കാഫിറ്റ് മുന്‍ മേധാവി എം ടി രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ജോസ് ബേബി, ബിനു ജയരാജ് എന്നിവരാണ് ഡയറക്ടര്‍മാര്‍. ആറു മാസത്തിനകം സൈബര്‍ പാര്‍ക്കില്‍ കമ്പനി പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

റിപ്പോർട്ട്   :  ASHA MAHADEVAN (Account Executive)

Leave Comment