മികച്ച തൊഴിലിടമായി ടെക്‌നോപാര്‍ക്ക് കമ്പനി

തിരുവനന്തപുരം: ടെക്‌നോപാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയന്‍ ടെക്‌നോളജീസിന് മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടമായി അംഗീകാരം ലഭിച്ചു. തൊഴില്‍ അന്തരീക്ഷവും ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വിലയിരുത്തുന്ന ആഗോള ഏജന്‍സിയായ ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക്

ഇന്‍സ്റ്റിറ്റ്യൂട്ടാണ് എക്‌സ്പീരിയനിനെ ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളിലൊന്നായി തെരഞ്ഞെടുത്തത്. കോവിഡ് മഹാമാരിക്കാലത്തും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടിയിലധികം വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു.

‘ജീവനക്കാരോടുള്ള എക്‌സപീരിയനിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്. പഠിക്കാനും വളരാനും മികച്ച തൊഴിലന്തരീക്ഷമുള്ള എക്‌സ്പീരിയോണ്‍ ജീവനക്കാരുടെ വളര്‍ച്ചയ്ക്കായി ഇനിയും മികച്ച രീതിയില്‍ തന്നെ മുന്നോട്ടു പോകും”- എക്‌സ്പീരിയന്‍ എംഡിയും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.

യുഎസ്, യുകെ, ജര്‍മനി, ഓസ്ട്രേലിയ, നെതല്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയാണ് എക്സ്പീരിയന്‍. ഇന്‍ക് 5000 റാങ്കിങ്ങില്‍ 2018 മുതല്‍ എക്‌സ്പീരിയോണ്‍ 1000 സ്ഥാനങ്ങള്‍ മുന്നേറിയിട്ടുണ്ട്. യുഎസിലെ ബിസിനസിലൂടെ വരുമാനം 200 ശതമാനം വര്‍ധിപ്പിച്ച കമ്പനി ടെക്സസ് സംസ്ഥാനത്തെ ഏറ്റവും മികച്ച 100 കമ്പനികളില്‍ ഒന്നാണ്. ഈ വളര്‍ച്ചയുടെ ചുവടുപിടിച്ച് ഇന്ത്യയിലുടനീളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 400ലേറെ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നല്‍കിയ കമ്പനി, അടുത്ത വര്‍ഷം കോളെജ് കാമ്പസുകളില്‍ നിന്ന് 250ലേറെ എന്‍ജിനീയര്‍മാരേയും റിക്രൂട്ട് ചെയ്യുമെന്നും അറിയിച്ചു.

റിപ്പോർട്ട്   :  ASHA MAHADEVAN (Account Executive)

Leave Comment