തന്റെ പദവിയെ കുറിച്ച് പോലും ബോധ്യമില്ലാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ പരിതാപകരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Spread the love

തിരു:തന്റെ പദവിയെ കുറിച്ച് പോലും ബോധ്യമില്ലാത്തഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ പരിതാപകരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി സര്‍വകലാശാല നിയമങ്ങള്‍ പഠിക്കണം. തനിക്ക് മന്ത്രിയെന്ന നിലയില്‍ ചാന്‍സിലര്‍ കൂടിയായ ഗാവര്‍ണ്ണര്‍ക്ക് കത്ത് എഴുതാന്‍ അധികാരമില്ലെന്ന കാര്യം പൊതു സമൂഹത്തിനു ബോധ്യപ്പെട്ടിട്ടും മന്ത്രിക്ക് ബോധ്യമായില്ലെന്നത് വിചിത്രമാണ് സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുകയാണ് വേണ്ടത്

കണ്ണൂര്‍ വി സി പുനര്‍നിയമന പ്രശ്‌നത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി വീണ്ടും അജ്ഞത നടിക്കുന്ന പ്രസ്താവന ആവര്‍ത്തിക്കുന്നു.
സര്‍വകലാശാല നിയമങ്ങള്‍ എന്തെന്ന് പഠിക്കാന്‍ മന്ത്രി തയ്യാറാകണം.
സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ ഭാഗമല്ല, അവ പൂര്‍ണ്ണമായും സ്വതന്ത്ര സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍വ്വകലാശാലകളുടെ തലപ്പത്ത് ആര് വരണമെന്ന് നിര്‍ദേശിക്കാനോ അഭ്യര്‍ത്ഥിക്കാനോ മന്ത്രിക്കോ സര്‍ക്കാരിനോ അവകാശമില്ല. പ്രോ ചാന്‍സലര്‍ സ്ഥാനം ആലങ്കാരികമാണ്.
പ്രത്യേക അധികാരങ്ങള്‍ ഒന്നുമില്ല.

സര്‍വകലാശാലകളിലെ വിസി നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക് പോലും പരിമിതമായ അധികാരങ്ങളാണുള്ളത്. സെലെക്ഷന്‍ കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ ഒരാളെ വി സി യായി ഗവര്‍ണര്‍ക്ക് നിയമിക്കാനാകൂ.

സെലക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ട് നിലവിലെ വിസി ക്ക് പുനര്‍നിയമനം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു കത്ത് മന്ത്രി നേരിട്ട് ചാന്‍സിലര്‍ക്ക് നല്‍കിയാല്‍ അത് ചട്ട ലംഘനമാണ്.അത്തരം ചട്ടലംഘനം ഒരു മന്ത്രിമാരും നാളിതുവരെ നടത്തിയിട്ടുമില്ല.

സര്‍വകലാശാലയുടെ സവിശേഷതകള്‍ എന്തെന്ന് പഠിക്കാന്‍ മന്ത്രി സമയം കണ്ടെത്തണം. ഇല്ലാത്ത വിശേഷാധികാരങ്ങള്‍ ഉണ്ടെന്ന് വിചാരിച്ച കഴിഞ്ഞ മന്ത്രി കെ ടി ജലീലിന്റെ അവസ്ഥയാണു മന്ത്രി ആര്‍ ബിന്ദുവിനു ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *