ലീഡര്‍ കെ കരുണാകരന്റെയും മുന്‍ പ്രധാനമന്ത്രി നരസിംഹറാവുന്റെയും ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഡിസംബര്‍ 23ന് രാവിലെ 9.30ന് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തെ കെ.കരുണാകരന്‍ സ്മൃതി മണ്ഡപത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തും. തുടര്‍ന്ന് രാവിലെ 10ന് കെപിസിസി ഓഫീസില്‍ അനുസ്മരണ സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.അനുസ്മരണ പരിപാടികള്‍ക്ക് ശേഷം രാവിലെ 11 മണിയോടെ നിയുക്ത മഹിളാ കോണ്‍ഗ്രസ് സംസ്ഥാന

അധ്യക്ഷ ജെബി മേത്തര്‍ ചുമതലയേറ്റെടുക്കും.

 

Leave Comment