മൂന്നു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹം പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published.