കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സംബന്ധിച്ചു.
സർക്കാർ ഡയറിയിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ഡിജിറ്റൽ പ്ലാനറായി ആപ്പ് ഉപയോഗിക്കാം.
നിലവിൽ കേരള സർക്കാർ പോർട്ടലായ kerala.gov.in ൽ നിന്ന് ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ഡൗൺലോഡ് ചെയ്യാം. സി – ഡിറ്റാണ് ആപ്പ് തയാറാക്കിയത്.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ഉടൻ ലഭ്യമാകും.

Leave Comment