അരിസോണ മലയാളി അസോസിയേഷൻ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച – അമ്പിളി സജീവ്‌

അരിസോണ : അരിസോണ മലയാളി അസോസിയേഷൻ ഈ വർഷത്തെ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷൻ കുടുംബങ്ങൾക്ക് വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നു ഉച്ചയോടെ എത്തിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കും. Picture2

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുറപ്പാക്കി തയ്യാറാക്കുന്ന ഭക്ഷണം അതാതു സ്ഥലങ്ങളിൽ കൃത്യസമയത്തു എത്തിക്കുന്നതിനായി അസ്സോസിയേഷൻ ഭാരവാഹികൾ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് .

വൈകുന്നേരം 6:30 യോടെ അരിസോണയിലെ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ ആരംഭിക്കും. വിവിധ നൃത്തങ്ങളും ശ്രുതി മധുരമായ Picture3

ഗാനങ്ങളും ലഘു നാടകങ്ങളും ഈ പരിപാടിയെ വർണാഭമാക്കും. സിനിമാ പിന്നണി ഗായിക മിസ്.പ്രിയ ജെർസൺ ആണ്‌ ഈ പരിപാടിയിലെ വിശിഷ്ടാതിഥി. പരിപാടികൾ സൂം വഴിയും ഫേസ്ബുക് വഴിയും തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

അസോസിയേഷന്റെ വിവിധ പരിപാടികൾക്ക് നൽകുന്ന അകമഴിഞ്ഞ പിന്തുണക്കും പ്രോത്സാഹനത്തിനും അരിസോണയിലെ മലയാളി സമൂഹത്തിനോട് കടപ്പെട്ടിരിക്കുന്നതായി പ്രസിഡന്റ് സജിത് തൈവളപ്പിൽ അറിയിച്ചു.

Leave Comment