നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും – സെബാസ്റ്റ്യൻ ആൻ്റണി

Spread the love

ന്യൂയോർക്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും നവംബർ ആറിന് ഓറഞ്ച് ബെർഗിലുള്ള സിതാർപാലസിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു.

രാവിലെ ഏഴര മണിക്ക് പ്രഭാത ഭക്ഷണത്തോടെ തുടങ്ങിയ “Nursing Now: Excellence, Leadership, and Innovation” എന്ന തീമിൽ നടത്തിയ കോൺഫ്റെൻസിൽ ഡോ. മേരി കാർമൽ ഗർകോൺ DNP,FNP, മുഖ്യപ്രഭാഷണം നടത്തി.

ഡോ. വർഷ സിങ്, DNP,APRN, NEA-BC,FAHA, ഡോ. റോഷെൽ കേപ്സ് DNP,PMHNP, ഡോ. യൂജിൻ കായ്യുവിൻ DNP,FNP-BC, ACHPN,CPE, ഡോ. സിബി മാത്യു DHA,FNP,GNC,OCN, ഡോ .സോഫി വിൽസൺ DNP,LNHA,NE-BC. തുടങ്ങിയ പ്രഗത്ഭരായ സ്പീക്കേഴ്‌സിന്റെ അവതരണങ്ങൾ വിജ്ഞാനംപകരുന്നതായിരുന്നു.

ലീന ആലപ്പാട്ടും, സുനിത മേനോനും സെമിനാർ മോഡറ്റർ മാരായിരുന്നു. തുടർന്ന് എൻപി വീക്ക് ആഘോഷത്തിന് തു ടക്കമായി. ആബിഗേല്‍ കോശി അമേരിക്കൻ ദേശീയഗാനം ആലപിച്ചു. ചെയർമാനും ഫൗണ്ടിങ് പ്രസിഡണ്ടുമായ ഡോ. ആനി പോള്‍ DNP, MSN, PNP, MPH ഏവരെയും സ്വാഗതം ചെയ്തു.

Picture2

പന്ത്രണ്ട് സംസ്ഥാനങ്ങളിൽനിന്നും പ്രധിനിത്യമുള്ള നിന്‍പാ അസോസിയേഷൻ ഒരു നെറ്റ് വർക്കിംഗ് ഗ്രൂപ്പ് ആയി പ്രവർത്തിക്കുന്നുഎന്നും, ഇന്ത്യയിലും അമേരിക്കയിലും നൽകുന്ന സ്കോളർഷിപ്പിനൊപ്പം ചാരിറ്റി സഹായം നൽകുന്നതും ഹെൽത്ത് സെമിനാർ, ഹെൽത്ത്ഫെയർ തുടങ്ങിയ സംഭാവനകളെ കുറിച്ചും പ്രസിഡന്റ് ഡോ. അനു വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ എൻപി മാരുടെ പ്രൊഫെഷണൽ വളർച്ചയെ ഈ അസോസിയേഷൻ വളരെ സഹായകരമാണെന്നു പലരും അഭിപ്രായപ്പെട്ടു.

മുഖ്യ അതിഥി മൗണ്ട് സീനായ് ബേത്ത് ഇസ്രായേൽ ഫിലിപ്സ് നഴ്സിംഗ് സ്കൂളിലെ സീനിയർ അസ്സോസിയേറ്റ് ഡീനും, പ്രൊഫസറുമായ ഡോ. ലാലി ജോസഫ്, DNP,DVP,CNE,APRN,ANP,FNAP, നിലവിളക്കു കൊളുത്തി പരിപാടി ഉത്‌ഘാടനം ചെയ്തു.

നഴ്സിംഗ് പഠനത്തിലും തന്റെ പ്രൊഫഷണൽ ജീവിതത്തിലും എങ്ങിനെ വിജയിക്കാം എന്നതിനെപറ്റി ഡോ. ലാലി ജോസഫ് സംസാരിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ പ്രൊഫെസറും ഹോം ഹെൽത്ത് നേഴ്സ് പ്രാക്റ്റീഷൻറുമായ ഡോ. മരി ഗർകോൺ DNP,RN,FNP-C, ന്യൂ യോർക്ക് എൻപി അസോസിയേഷൻ പ്രതിനിധി ഡോ. റോഷെൽ കേപ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു .

Picture3

എൻ.പിയും, ഡി.എൻ.പി,യും ബിരുദമെടുത്തവർക്കു നിന്‍പായുടെ അഭിനന്ദന സർഫിക്കറ്റുകൾ നല്‍കി ആദരിച്ചു. പത്തും, പതിനഞ്ചും, ഇരുപതും വർഷങ്ങളായി എൻ.പിയായി സേവനം അനുഷ്ഠിച്ചവർക്കു പ്രത്യേക സര്‍ട്ടിഫിക്കറ്റുകൾ നല്‍കി. ലീന ആലപ്പാട്ട്സ്കോളർഷിപ്പിന് അർഹയായി.

റീന സാബുവിന്റെ സംഗീതവും ആബിഗേല്‍ കോശിയുടെ കവിതയും ആഘോഷത്തെ വർണ്ണാഭമാക്കി. ഷൈനി ജോർജും, റീന സാബുവും എംസിമാരായിരുന്നു. ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ എ ലൈജ മേലെനിക്ക് സൈറ്റേഷൻ അയക്കുകയും, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർസ് നവംബർ ആറിന് “എൻപി ഡേ ” ആയി പ്രഖ്യാപിക്കുകയും ചെയ്തു . ബ്യൂല ജോൺ, പ്രസന്ന ബാബു, ഡോ. സ്മിത പ്രസാദ് എന്നിവർ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.സെലിബ്രേഷനിൽ പങ്കെടുത്തവർക്കും സെലിബ്രേഷൻ വിജകമാക്കാൻ സഹായിച്ച വർക്കും സെക്രട്ടറി, ഡോ. സിജി മാത്യു നന്ദി രേഖ

Author

Leave a Reply

Your email address will not be published. Required fields are marked *