ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ 40-മതു ക്രിസ്തുമസ് ആഘോഷം വർണാഭമായി : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ക്രിസ്തുമസ് ആഘോഷം വർണപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു.

ഡിസംബർ 25 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹ്യൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. ഹൂസ്റ്റണിലെ 19 എപ്പിസ്കോപ്പൽ ദേവാലയങ്ങളുടെകൂട്ടായ്മയായ ഐ സി ഇ സി എച്ചിന്റെ 40-താമത്‌ ( റൂബി ഇയർ ) ക്രിസ്മസ് ആഘോഷമാണ് ഈ വർഷം നടന്നത്. സെന്റ് തോമസ് സി.എസ്‌.ഐ ഇടവക വൈദികൻ റവ എ. വി. തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി.

ഐ സിഇസി എച്ചിന്റെ പ്രസിഡന്റ് റവ. ഫാ. ഐസക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു. ഐ സി ഇ സിഎച്ചിന്റെ ഭാഗമായ ദേവാലയങ്ങളിൽ നിന്നും കഴിഞ്ഞ വർഷം സ്ഥലം മാറി പോയ വൈദികരുടെ സേവനങ്ങളെ നന്ദിയോടെ ഓർമ്മിപ്പി ച്ചതോടൊപ്പം പുതുതായി ഈ വർഷം സ്ഥാനമേറ്റെടുത്ത വൈദികരെ പ്രസിഡന്റ് വേദിയിൽ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ 2022-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐ സി ഇ സിഎച്ചിന്റെ ഭാരവാഹികളെ വേദിയിൽ പരിചയപ്പെടുത്തി.

റേച്ചൽ ഡേവിഡ്സണും ആഡലിൻ ജെറിൽ തോമസും വേദപുസ്തക ഭാഗങ്ങൾ വായിച്ചു.

തുടർന്ന് വൈദികരും ഐസിഇസി എച്ച്‌ ഭാരവാഹികളും ചേർന്ന് നില വിളക്ക് കൊളുത്തി ഈ വർഷത്തെക്രിസ്തുമസ് സെലിബ്രേഷൻ ഉത്ഘാടനം ചെയ്തു.

ഉത്ഘാടനത്തിനു ശേഷം ഹ്യൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറാന ദേവാലയത്തിലെ വികാരി റവ.ഫാ. ജോണിക്കുട്ടി ജോർജ് പുളിശ്ശേരി ക്രിസ്തുമസ് ദുത്‌ നൽകി. ഈ വർഷം ലഭിച്ച സ്തോത്രകാഴ്ച ഹ്യൂസ്റ്റൺ സെന്റ് മേരീസ് മലങ്കര സിറിയക് ഓർത്തഡോൿസ് ദേവാലയത്തിന്റെആഭിമുഖ്യത്തിലുള്ള ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായ ഭവന നിർമാണ പദ്ധതിയിലേക്കായി കേരളത്തിൽ ഒരു ഭവനം വച്ച് നല്കുന്നതിലേക്കു ഹ്യൂസ്റ്റൺ ദേവാലയ വൈസ് പ്രസിഡന്റ് ബിജു ഇട്ടനെ ഏൽപ്പിച്ചു.

കഴിഞ്ഞ മൂന്നു വർഷക്കാലം ഐ സി ഇ സി എച്ചിനെ നയിച്ച പ്രസിഡണ്ട് റവ ഫാ ഐസക് ബി പ്രകാശിന്റെ സേവനങ്ങളെ പ്രകീർത്തിക്കുകയും ഐ സി ഇ സി എച്ചിന്റെ വൈസ് പ്രസിഡന്റ് റവ ഫാ ജോൺസൻ പുഞ്ചക്കോണവും 2022-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് റവ ഫാ എബ്രഹാം സക്കറിയയും ചേർന്ന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
ക്രിസ്മസ് സെലിബ്രേഷന്റെ ഭാഗമായി വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റു കൂട്ടി.

സബാൻ സാം പഠിപ്പിച്ചെടുത്ത ക്രിസ്മസ് ഗാനങ്ങൾ പിയാനിസ്റ് റോജിൻ സാം ഉമ്മാന്റെ നേതൃത്വത്തിൽ എക്യൂമെനിക്കൽ ക്വയർ ആലപിച്ചു. ഡോ അന്ന കെ. ഫിലിപ്പ് ക്വയർ കോർഡിനേറ്റർ ആയിരുന്നു.

പ്രോഗ്രാമിന്റെ വിജയത്തിനായി ഐ സി ഇ സി എച്‌ പ്രസിഡണ്ട്, സെക്രട്ടറി, ട്രെഷറർ എന്നിവരോടൊപ്പംപ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, വോളണ്ടറി ക്യാപ്റ്റൻ നൈനാൻ വീട്ടിനാൽ, ജോൺസൻകല്ലുംമൂട്ടിൽ, ജോൺസൻ ഉമ്മൻ എന്നിവർ പ്രവർത്തിച്ചു.

ഈ വർഷത്തെ ക്രിസ്തുമസ് സെലിബ്രേഷന്റെ സ്പോൺസർമാരായ അപ്നാ ബാസാർ, മാസ്സ് മ്യൂച്ചൽ, ന്യൂഇന്ത്യ, സ്‌പൈസ് ഗ്രോസറി, ഗസൽ ഇന്ത്യ കഫേ, ചെട്ടിനാട് ഇന്ത്യൻ cusine, റീലിയബൽ റീയൽറ്റേഴ്‌സ്, ക്രൗൺഫർണിച്ചർ, ഐക്കൺ ഫർണിച്ചർ, ദേശി ഇന്ത്യൻ റെസ്റ്ററന്റ്, ബെസ്റ്റ്‌ ഇന്ത്യൻ ഗ്രോസറി & കെയർ, പ്രോംപ്റ്റ്റീയൽറ്റി, ആബ്‌ ജേക്കബ്സ് ഇൻഷുറൻസ് ഏജൻസി, ലോൺ സ്റ്റാർ മെഡോസ്, ഹാർട്ട് എൻ ലവ്, ഗ്രാഫിക്സ്, സണ്ണി ബ്ലൈൻഡ്‌സ്, ബി സാക്‌ റാക്ക് സ്യൂട്ട്സ്, അലാമൊ ട്രാവെൽസ്,രെഞ്ചു രാജ് മോർട്ട്ഗേജ് എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഐ സി ഇ സി എച്ചിന്റെ വൈസ് പ്രസിഡണ്ട് റവ ഫാ ജോൺസൻ പുഞ്ചക്കോണം പ്രോഗ്രാമിൽ എംസി യായി പരിപാടികൾ നിയന്ത്രിച്ചു. .

ഐ സി ഇ സി എച്‌ സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും അറിയിച്ചു. ട്രിനിറ്റി മാർത്തോമാ ഇടവക വികാർ ഇൻ ചാർജ് റവ റോഷൻ വി മാത്യൂസ് സമാപന പ്രാർത്ഥന നടത്തി.

പി ആർ ഓ ജോജോ തുണ്ടിയിൽ അറിയിച്ചിതാണിത്.

Author

Leave a Reply

Your email address will not be published. Required fields are marked *