137 രൂപ ചലഞ്ചിന് തുടക്കമായി

Spread the love

കോണ്‍ഗ്രസിന്റെ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നല്‍കി.

ലോകത്തിന്റെ ഏത് കോണിലിരുന്നും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് സ്‌നേഹോപഹാരം സമ്മാനിക്കാന്‍ കഴിയും വിധമാണ് ഈ പദ്ധതി

ഒരുക്കിയിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യു.പി.ഐ വഴിയോ മറ്റു സമാന ഡിജിറ്റല്‍ പേയ്‌മെന്റ് വാലറ്റ് വഴിയോ ഈ ചലഞ്ചിന്റെ ഭാഗമാകാവുന്നതാണ്. വിദേശരാജ്യങ്ങളില്‍ നിന്നും ഈ പദ്ധതിയുടെ ഭാഗമാകുന്നവര്‍ ഇന്ത്യന്‍ രൂപ തന്നെ അയക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനലക്ഷമി ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (എസ് ബി ഐ) രണ്ട് അക്കൗണ്ടുകള്‍ അതിനായി ക്രമീകരിച്ചിട്ടുണ്ട്. മിനിമം 137 രൂപയാണെന്നും അതിന് മുകളില്‍ എത്രവേണമെങ്കിലും സംഭാവന നല്‍കാവുന്നതാണ്. സുതാര്യത സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യു.പി.ഐ ഡിജിറ്റല്‍ പേയ്‌മെന്റ് വാലറ്റ് വഴി ഇത്തരം ഒരു ചലഞ്ച് കെപിസിസി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന നല്ലവരായ എല്ലാ ജനങ്ങളുടെയും സഹായം പ്രതീക്ഷിക്കുന്നൂവെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.

137 രൂപ ചലഞ്ചിന്റെ ഭാഗമായി പണം സംഭാവന നല്‍കാനുള്ള ബാങ്ക് ഡീറ്റയില്‍സ്:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശാസ്തമംഗലം ബ്രാഞ്ച്, തിരുവനന്തപുരം
AC: 40672065556
IFSC: SBIN0070023

ധനലക്ഷമി ബാങ്ക്, തിരുവനന്തപുരം
AC: 005705300026591
IFSC : DLXB0000057

ക്യൂ ആര്‍ കോഡ്

എസ്ബിഐ
UPI ID: KERALAPCC@SBI

ധനലക്ഷമി ബാങ്ക്
kpcci6591@dlb

Author

Leave a Reply

Your email address will not be published. Required fields are marked *