ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Spread the love

പുരവിമല സന്ദര്‍ശനം : കോളനി നിവാസികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

തിരു:സംസ്ഥാനത്തെ പട്ടികജാതിപട്ടികവര്‍ഗ്ഗ കോളനികള്‍ കേന്ദ്രീകരിച്ച് കൊണ്ട് എന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പഞ്ചായത്തിന് സമീപമുള്ള ആദിവാസി കോളനിയായ പുരവിമലയില്‍ 01.01.2022 ന് സന്ദര്‍ശനം നടത്തിയിരുന്നു. ഊരുനിവാസികളുമായും ജനപ്രതിനിധികളുമായും ദീര്‍ഘനേരം ഞാന്‍ സംസാരിക്കുകയുണ്ടായി. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടും, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിലും നിരവധി പ്രശ്‌നങ്ങളും, വെല്ലുവിളികളും ഇവര്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്
കത്തിന്റെ പൂര്‍ണ്ണ രൂപം

1. തൊടുമല വാര്‍ഡുമായി ബന്ധപ്പെട്ടുള്ള ചക്കപ്പാറ റോഡിന്റെ പൂര്‍ത്തീകരണം.

പ്രസ്തുത റോഡിന്റെ നിര്‍വ്വഹണത്തിന് വനംവകുപ്പ് തടസ്സം സൃഷ്ട്ടിക്കുന്നതായും ഇതിന്റെ ഫലമായി റോഡ് ക്രോണ്‍ക്രീറ്റ് ചെയ്യുന്നതിനോ, ടാറിംഗ് നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമാണെന്നും അറിയിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനോടൊപ്പം പ്രസ്തുത റോഡിന്റെ പൂര്‍ത്തീകരണത്തിനുള്ള ഫണ്ട് കൂടി അനുവദിച്ചെങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ലഭ്യമാകൂ.

2. അമ്പൂരി പിഎച്ച്‌സി സബ്‌സെന്റര്‍

നിലവില്‍ പുരവിമലയിലെ ഊര് നിവാസികള്‍ മായത്ത് ആശുപത്രിയെയാണ് ചികിത്സാകാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ചും, നെയ്യാര്‍ റിസര്‍വോയറിലെ കടത്ത് കടന്നുമാണ് ഇവര്‍ പ്രസ്തുത ആശുപത്രിയില്‍ എത്തിച്ചേരുന്നത്. അമ്പൂരി പിഎച്ച്‌സിയുടെ ഒരു സബ്‌സെന്റര്‍ പുരവിമലയില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാ നാകും

3. തെ•ലയില്‍ ഒരു മൊബൈല്‍ ടവര്‍

പുരവിമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പുറംലോകവുമായി ബന്ധപ്പെട്ടുന്ന തിന് നിലവില്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഇന്റര്‍നെറ്റ് അടക്കമുള്ള ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളും ഇവര്‍ക്ക് അന്യമാണ്. ഊരുകളിലെ കുട്ടിക ളുടെ ഓണ്‍ലൈന്‍ പഠനവും കടുത്ത പ്രതിസന്ധിയിലാണ്. ഇന്റര്‍നെറ്റിന്റെ അഭാവം കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും സാധിക്കുന്നില്ല. പലരും പഠനം തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിന് ഈ പ്രദേശത്ത് ഒരു മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്

4. കുടിവെള്ള പ്രശ്‌നം

പുരവിമല സെറ്റില്‍മെന്റ് ഉള്‍പ്പെടുന്ന തെ•ല പ്രദേശത്ത് പൊതുവേ കുടി വെള്ള പ്രശ്‌നം രൂക്ഷമാണ്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകള്‍ക്കും, സാഹചര്യത്തിനും അനുസൃതമായി കുടിവെള്ള ക്ഷാമം പരിഹ രിക്കുന്നതിനുളള പ്രായോഗികമായ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കണം.
വന്യമൃഗ ശല്യം തടയുന്നതിനുള്ള നടപടി.

നിരന്തരമായ വന്യമൃഗശല്യം കാരണം തെ•ല, പുരവിമല, കണ്ണൂമാമൂട് സ്ഥല ങ്ങളിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും എന്ന നിര്‍ദേശമാണ് പ്രദേശവാസികള്‍ മുന്നോട്ട് വയ്ക്കുന്നത്.

5. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അഭാവം.
ഈ പ്രദേശത്തെ 30 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഡിഗ്രിയും സാങ്കേതിക വിദ്യാ ഭ്യാസവും, മറ്റ് ഉയര്‍ന്ന കോഴ്‌സുകളിലും പഠിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ലാപ്‌ടോപ്പുകളോ, സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്തത് വലിയ പോരാ യ്മയാണ്. ഇത് പരിഹരിക്കുന്നതിനുള്ള സത്വര നടപടി ആവശ്യമുണ്ട്.

6. കളിസ്ഥലങ്ങളുടെ അഭാവം.

ഈ പ്രദേശത്തെ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ഒരു കളിസ്ഥലം ഇല്ലാ ത്തത് വലിയ പോരായ്മയാണ്. ഈ സാഹചര്യത്തില്‍ ആദിവാസി സെറ്റില്‍മെന്റിന്റെ ഭാഗങ്ങളായ ശംഖിന്‍കോണം, കാരിക്കുഴി, വട്ടക്കാവ് എന്നീ സ്ഥലങ്ങളില്‍ കളിസ്ഥലങ്ങള്‍ സജ്ജമാക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

ഇക്കാര്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ

രമേശ് ചെന്നിത്തല

ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി.

Author

Leave a Reply

Your email address will not be published. Required fields are marked *