പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു

Spread the love

ഡിട്രോയിറ്റ് : പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഇന്റർനാഷണൽ പ്രയർ ലൈൻ (ഐ പി എൽ ) ആദരാഞ്ജലികൾ അർപ്പിച്ചു.

ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-മത് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ പ്രൊ എം വൈ.യോഹന്നാനെ കുറിച്ചുള്ള സ്മരണകൾ കോർഡിനേറ്റർ സി വി സാമുവേൽ പങ്കിട്ടു .1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകയി ഔദ്യോ​ഗിക ജീവിതം ആരംഭിക്കുകയും 1995ൽ പ്രിൻസിപ്പലായി നിയമിതനാകുകയും രണ്ടുവർഷത്തിനുശേഷം വിരമിച്ച ‘സ്വമേധയാ സുവിശേഷ സംഘം’ എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായി പ്രവ‍ത്തിച്ചു. പതിനേഴാം വയസ്സുമുതൽ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായിയുരുന്നു അദ്ദേഹം.100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമായിരുന്നവെന്നു സി വി സാമുവേൽ അനുസ്മരിച്ചു. ലളിത സുവിശേഷക പ്രചാരകർക്കിടയിൽ തനതായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രഫ.എം.വൈ.യോഹന്നാനെന്നും , അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന ഏല്ലാ ഹൃ ദയങ്ങൾക്കും സർവശക്തനായ ദൈവം ആശ്വാസം പകരട്ടെ എന്നു പ്രാര്ഥിക്കുന്നുവെന്നും സി വി സാമുവേൽ പറഞ്ഞു

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന എപ്പിസ്കോപ്പ തിരുവചന ശുശ്രൂഷ നിര്‍വഹിച്ചു . 

റവ. അജു ഏബ്രഹാമിന്റെ (ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. വത്സാ മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .തുടര്‍ന്ന് 

സി.വി.ശാമുവേല്‍ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയായ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു . 

 ഏബ്രഹാം.കെ.ഇടിക്കുള (ഹൂസ്റ്റണ്‍) മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഷിജു ജോര്‍ജ് തച്ചനാലില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി. കോര്‍ഡിനേറ്റര്‍ ടി എ മാത്യു നന്ദി പറഞ്ഞു 

റവ. പി. ചാക്കോയുടെ പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *