പരിശീലനം പൂര്‍ത്തിയായ 197 കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാര്‍ പൊലീസ് സേനയിലേക്ക്

Spread the love

പാസിങ് ഔട്ട് പരേഡ് എം.എസ്.പിയില്‍ നടന്നുമലപ്പുറം: പരിശീലനം പൂര്‍ത്തിയാക്കിയ 197 പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിങ് ഔട്ട് പരേഡ് മലപ്പുറം എം.എസ്.പിയില്‍ നടന്നു. സംസ്ഥാനമൊട്ടാകെ 382 ഡ്രൈവര്‍മാരാണ് പൊലീസ് സേനയുടെ ഭാഗമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ചു. മലപ്പുറം എം.എസ്.പിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ എ.ഡി.ജി.പി കെ.പത്മകുമാര്‍ നേരിട്ട് സല്യൂട്ട് സ്വീകരിച്ചു.
മലപ്പുറം എം.എസ.്പി, കെ.എ.പി രണ്ട്, കെ.എ.പി നാല്, ആര്‍.ആര്‍.ആര്‍.എഫ് എന്നിവടങ്ങളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 197 പേരാണ് മലപ്പുറത്ത് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവരില്‍ എം.ടെക് പൂര്‍ത്തിയക്കിയ ഒരാളും ബി.ടെക് ബിരുദം നേടിയ 12 ഉം പേരുണ്ട്. ആറ് പേര്‍ ബിരുദാനന്തര ബിരുദം നേടിയവരും 57 പേര്‍ ബിരുദം നേടിയവരുമാണ്. എം.എസ്.പി യിലെ അശ്വിന്‍ നായര്‍ പരേഡ് കമാന്‍ഡറും കെ.എ.പി നാലിലെ പി.വി ഷൈന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡുമാറുമായി.
പരിശീലന കാലയളവില്‍ മികവ് തെളിയച്ചവര്‍ക്കുള്ള ഉപഹാരം എ.ഡി.ജി.പി കൈമാറി. ബെസ്റ്റ് ഷൂട്ടര്‍മാരായി കെ.മുഹമ്മദ് മിഷാബ് (എം.എസ്.പി), ശരവണന്‍ (കെ.എ.പി രണ്ട്), എം.എം ആദര്‍ശ് (കെ.എ.പി നാല്), എ.കെ അജേഷ് (ആര്‍.ആര്‍.ആര്‍.എഫ്) എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ്ഇന്‍ഡോറായി സി.അതുന്‍ (എം.എസ്.പി), ജി.ആനന്ദ് (കെ.എ.പി രണ്ട്), പ്രത്യുഷ് സുധീര്‍ (കെ.എ.പി നാല്), കെ.ടി മുഹമ്മദ് ഷമീം (ആര്‍.ആര്‍.ആര്‍.എഫ്) എന്നിവരെയും ബെസ്റ്റ് ഔട്ട് ഡോറായി അശ്വിന്‍ എസ് നായര്‍ (എം.എസ്.പി), ഷംസുദ്ദീന്‍ (കെ.എ.പി രണ്ട്), പി.വി ഷൈന്‍ (കെ.എ.പി നാല്), പി.പി വിനോദ് (ആര്‍.ആര്‍.ആര്‍.എഫ്) എന്നിവരെയും തെരഞ്ഞെടുത്തു. അശ്വിന്‍ എസ് നായര്‍ (എം.എസ.്പി), രമേശ് ചന്ദ്രന്‍ (കെ.എ.പി രണ്ട്), പ്രത്യുഷ് സുധീര്‍ (കെ.എ.പി നാല്), കെ.ജിതിന്‍ (ആര്‍.ആര്‍.എഫ്) എന്നിവരാണ് ബെസ്റ്റ് ഓള്‍റൗണ്ടര്‍മാര്‍.

Author

Leave a Reply

Your email address will not be published. Required fields are marked *