നവസംരംഭത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കപ്പൂര്‍ പഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍

നവസംരഭകരെ കണ്ടെത്തി പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന് ലക്ഷ്യത്തോടെ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പും സംയുക്തമായി സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ വിവിധ സംരംഭക ധനസഹായ രീതികള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍, ബാങ്കിംഗ് മാര്‍ഗ്ഗങ്ങള്‍, സംരംഭം ആരംഭിക്കുന്നതിന് സഹായകമാവുന്ന മറ്റ് അടിസ്ഥാന വിവരങ്ങള്‍, എന്നിങ്ങനെ സ്വന്തമായി സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമാവുന്ന വിഷയങ്ങള്‍ അവതരിപ്പിച്ചു.സംരംഭകത്വ സെമിനാര്‍ കപ്പുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ആമിനകുട്ടി അധ്യക്ഷയായി. വൃവസായ വികസന ഓഫീസര്‍ എം. പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. കേരള ബാങ്ക് മാനേജര്‍ വിനോദ് കുമാര്‍ ബാങ്കിങ് രീതികള്‍, കേരള ബാങ്ക് പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തി. സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജയന്‍, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ വി.യു. സുജിത, പി. ശിവന്‍, സല്‍മ ടീച്ചര്‍, ഹൈദര്‍ അലി, മുംതാസ്, സെക്കീന, ലീന ഗീരീഷ്, എം. രാധിക പഞ്ചായത്ത് ഇന്റേണ്‍ രമ്യ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. സെമിനാറില്‍ 73 ഓളം പേര്‍ പങ്കെടുക്കുകയും വിവിധ സംരംഭക ആശയങ്ങള്‍ പങ്കുവെക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

Leave Comment