കേരള ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനം സമാപിച്ചു

തിരുവനന്തപുരം മെയ് 19.

സർക്കാർ പ്രസ്സുകളിൽ അധുനികവൽ ക്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി. സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ അപര്യപ്തത പരിഹരികുന്നതിന്

ആവശ്യമായ ജീവനക്കാരെ അടിയന്തിരമായി നിയമിച്ച് സർക്കാരിന്റെ അച്ചടി ജോലികൾ മുഴുവൻ സർക്കാർ പ്രസ്സിൽ തന്നെ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനും, വനിതാ സമ്മേളനം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വീണാ എസ് നായരും,

വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ.ജോർജ് ഓണക്കൂറും ഉദ്ഘാടനം ചെയ്തു.
വിവിധ സമ്മേളനങ്ങളിലായി കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ, വഞ്ചിയൂർ രാധാകൃഷ്ണൻ, ഷാജി കുര്യൻ, വെമ്പായം അനിൽ, ഷീജ.എസ്, വിജി റ്റി. ബി, മേരി പുഷ്പം, ഗായത്രി ആർ നായർ, പി. അംബിക കുമാരി, കെ.ജയകുമാരി, കരമന അനിൽ, അബ്ദുൾ വാഹിദ്, എസ്.സിന്ധു , ജോമി സ്റ്റീഫൻ , കെ.വി.ദിനകർ, അനീഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Leave Comment