യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി

പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിച്ചു. പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികദിനമായ മെയ് 20ന് 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകുന്നേരം നാല് മുതല്‍ ആറ് മണിവരെ സായാഹ്ന ധര്‍ണ നടത്തി. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കാക്കനാട് കളക്ട്രേറ്റിന് മുന്നില്‍ നിര്‍വഹിച്ചു.

എെഎസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം.ഹസന്‍ തിരുവനന്തപുരത്തും പി.ജെ ജോസഫ് ഇടുക്കിയിലും എ.എ അസീസ് കൊല്ലത്തും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണുനും കാസര്‍ഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയും പത്തനംതിട്ട ആന്‍റോ ആന്‍റണി എംപിയും മൊയ്ദീന്‍ എംഎല്‍എ മലപ്പുറത്തും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ കോഴിക്കോടും കണ്ണൂരില്‍ മേയര്‍ റ്റിഒ മോഹനനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലഗോപാല്‍ പാലക്കാടും നടന്ന സയാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പികെ.കുഞ്ഞാലികുട്ടി,എംകെ മുനീര്‍,സി പി ജോണ്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, ജി. ദേവരാജന്‍ ജോണ്‍ ജോണ്‍ , രാജന്‍ബാബു തുടങ്ങി യുഡിഎഫ് നേതാക്കളും എംപിമാരും ,എംഎല്‍എമാരും വിവിധ ഇടങ്ങളില്‍ നടന്ന ധര്‍ണയില്‍ പങ്കെടുത്തു.

Leave Comment