മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനമായത്. കോവിഡ് കാരണം എച്ച്.എം.സി.യ്ക്ക് വരുമാനമില്ലാത്തതിനെ തുടര്‍ന്നാണ് ശമ്പളം മുടങ്ങിയത്. 2021 ഏപ്രില്‍ മാസം മുതലുള്ള 31 ലക്ഷം രൂപയോളമാണ് സര്‍ക്കാര്‍ എച്ച്.എം.സി.യ്ക്ക് നല്‍കിയത്.

Leave Comment