സൈന്റ്റ് ജോൺസ് ഫുഡ് പാൻട്രിക്ക്‌ സഹായഹസ്തവുമായി കേരള സമാജം ഓഫ് ന്യൂജേഴ്‌സി

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ) യുടെ ആഭിമുഖ്യത്തിൽ സമാജം അംഗങ്ങളിൽ നിന്നും ഭക്ഷണസാധനങ്ങളും ധനസഹായവും സംഭരിക്കുകയും ന്യൂജേഴ്‌സി ബെർഗെൻഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈന്റ്റ് ജോൺസ് ഫുഡ് പാൻട്രിയിൽ സംഭാവന ചെയ്യുകയും ചെയ്തു.

കോവിഡ് മഹാമാരിയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങൾക്ക് ഇത്തരം സഹായം ഉപകാരപ്രദമാണെന്നു ഫുഡ് പാൻട്രി ഡയറക്ടർ ടെറി റയൻ പറഞ്ഞു.

ഏപ്രിൽ 29 നു നടന്ന സംഭാവന ദാനചടങ്ങിൽ കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിതീഷ് തോമസ്, ട്രഷറർ സെബാസ്റ്റ്യൻ ചെറുമഠത്തിൽ,കമ്മിറ്റി അംഗങ്ങളായ ബോബി തോമസ്,സിറിയക് കുര്യൻ എന്നിവർ സന്നിഹിതരായിരുന്നു.

Report  : Jinesh Thampi

Leave Comment