സുസ്ഥിര വികസനലക്ഷ്യത്തിന്റെ പ്രാദേശികവത്കരണം; പരിശീലനം തുടങ്ങി

Spread the love

കോട്ടയം: ഐക്യരാഷ്ട സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം സാധ്യമാക്കാനുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കം. ഗ്രാമപഞ്ചായത്തുകളിലെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ വരെ പത്തു വിഷയമേഖലകളിലായാണ് പരിശീലനം.
ദാരിദ്യരഹിതവും ഉയര്‍ന്ന ഉപജീവനക്ഷമതയുള്ളതുമായ ഗ്രാമം, ആരോഗ്യഗ്രാമം, ശിശുസൗഹൃദ ഗ്രാമം, ജലപര്യാപ്ത ഗ്രാമം, ഹരിതഗ്രാമം, സ്വയംപര്യാപ്ത അടിസ്ഥാന സൗകര്യത്തോടു കൂടിയ ഗ്രാമം, സാമൂഹിക സുരക്ഷിതഗ്രാമം, സദ്ഭരണമുള്ള ഗ്രാമം, ലിംഗനീതി നിലനില്‍ക്കുന്ന ഗ്രാമം, ഗുണമേന്മാ വിദ്യാഭ്യാസം നല്‍കുന്ന ഗ്രാമം എന്നിവയാണ് വിഷയ മേഖലകള്‍. ഓരോ ബാച്ചിനും രണ്ടു ദിവസത്തെ ക്ലാസുണ്ട്.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അജയന്‍ കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ബിനു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. കില ജില്ലാ ഫെസിലിറേറ്റര്‍ ബിന്ദു, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സി. ശശി, ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ അനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. .

Author