ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫാ. ഡേവിസ് ചിറമേലിന് സ്വീകരണം നല്‍കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമേലിന് ജൂലൈ 19 ചൊവ്വാഴ്ച വൈകുന്നേരം 7.30-ന് ഷിക്കാഗോ സെന്റ് മേരീസ് ഹാളില്‍ വച്ച് (7800 Lynos St. Morton Groove, IL 60053) സ്വീകരണം നല്‍കുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ (312 685 6749) അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഷിക്കാഗോ രൂപതാ മെത്രാനായി അടുത്തകാലത്ത് സ്ഥാനാരോഹണം ചെയ്ത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തുന്നതും വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണര്‍ അനില്‍ പിള്ളൈ എന്നിവര്‍ ആശംസകള്‍ നേരുന്നതുമാണ്.

സ്വന്തം ശരീരത്തില്‍ നിന്നും യാതൊരു മുന്‍പരിചയമോ ബന്ധമോ ഇല്ലാത്ത ഹൈന്ദവ സമൂഹത്തില്‍പെട്ട വ്യക്തിക്ക് കിഡ്‌നി ദാനം ചെയ്ത് ‘കിഡ്‌നി അച്ചന്‍’ എന്ന് അറിയപ്പെടുന്ന ഫാ. ഡേവീസ് ചിറമേല്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റിന് സ്വീകരണം നല്‍കുന്നതില്‍ അസോസിയേഷന് വളരെയധികം അഭിമാനമാണുള്ളത്.

ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും സഹോദരങ്ങളാണെന്ന തിരിച്ചറിവിലൂടെ തന്റെ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞുവച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ്. നര്‍മ്മ സംഭാഷണങ്ങളിലൂടെ ഫാ. ഡേവീസ് ചിറമേല്‍ മനുഷ്യമനസ്സിനെ പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും പഠിപ്പിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകരുടെ ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന ഫാ. ഡേവീസ് ചിറമേലിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ നല്കുന്ന സ്വീകരണ യോഗത്തിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വീകരിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), സെക്രട്ടറി ലീല ജോസഫ് (224 578 5262), ട്രഷറര്‍ ഷൈനി ഹരിദാസ് (630 290 7143).

MoreNews_94430.

Leave Comment