ഓണാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ തിരുവനന്തപുരത്ത്

സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കും. പ്രളയസാഹചര്യത്തില്‍ 2018 ലും കോവിഡിനെ തുടര്‍ന്ന്‌ 2020 ലും 2021 ലും സംസ്ഥാനത്ത്‌ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നില്ല. അതുകണ്ട് തന്നെ ഇക്കുറി വിപുലമായി ഓണാഘോഷം സംഘടിപ്പിക്കാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ ആറിന്‌ തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത്‌ മാത്രം 30വേദികളുണ്ടാകും. സെപ്റ്റംബര്‍ 12 ന്‌ വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയോടെയാണ്‌ ഓണാഘോഷത്തിന്‌ സമാപനമാകുക.
എല്ലാ ജില്ല കേന്ദ്രങ്ങളിലും ടൂറിസം വകുപ്പ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും.ടൂറിസം വിപണനസാധ്യത ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് വൈവിധ്യപൂര്‍ണമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ആലോചിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്

Leave Comment