മഹിമയ്ക്ക് അവാർഡിൻറെ ദശാബ്ദം – സജി പുല്ലാട്

ഹ്യൂസ്റ്റൺ. മഹിമ ഇന്ത്യൻ ബിസ്ട്രോ 2012 മുതൽ തുടർച്ചയായി പത്താം തവണയും ഫോർട്ട് ബെൻഡ് കൗണ്ടി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി.

മികച്ച ശുചിത്വപരിപാലനത്തിനും,ഗുണമേന്മക്കും ഉള്ള ഈ അവാർഡ് മിസോറി സിറ്റി ആരോഗ്യ വകുപ്പ് കർശന പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുന്നതാണ്. ഇത്തവണത്തെ പരിശോധനയിൽ നൂറിൽ 100 സ്കോറും നേടിയാണ് മഹിമ ഈ അവാർഡ് നിലനിർത്തിയിരിക്കുന്നത്.

രുചിക്കൂട്ടുകളുടെ നിറക്കൂട്ടുകളില്ലാത്ത മുതൽക്കൂട്ടാണ് മഹിമയിലെ ഭക്ഷണവിഭവങ്ങൾ എന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഡാനിയേൽ വെയ്ഡിൽ നിന്ന് ഉടമ സബി പൗലോസ് അവാർഡ് ഏറ്റുവാങ്ങി. ഭാര്യ ദീപ, മക്കൾ നോയൽ, മീവൽ എന്നിവരും സഹായവും, പ്രോത്സാഹനവുമായി സബിക്ക് ഒപ്പമുണ്ട്

Leave Comment