ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഡോ.അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ (പെണ്‍കുട്ടികള്‍) ഹയര്‍ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

എം.എ, ബി.എഡ്., സെറ്റ്/തത്തുല്യ യോഗ്യതയുള്ള 20-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്‍പതിനകം ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്റെ (അനക്‌സ്) ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമാനുസൃത വയസിളവ് ലഭിക്കും. ഫോണ്‍: 0477 2252548

Leave Comment