കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം

കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠനത്തിന് അവസരം. ഒരുവർഷം കാലാവധിയുള്ള വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈൽ ജേർണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിലും പരിശീലനം ലഭിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും ഫലം കാത്തിരിയ്ക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസാണ്. കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളജ് സെന്ററുകളിലേയ്ക്കാണ് അപേക്ഷ സമർപ്പിയ്ക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 10.

അപേക്ഷകൾ അയക്കേണ്ട വിലാസം :

കെൽട്രോൺ നോളജ് സെന്റർ, 2nd ഫ്ലോർ, ചെമ്പിക്കുളം ബിൽഡിംഗ്‌, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014

കെൽട്രോൺ നോളജ് സെന്റർ, 3rd ഫ്ലോർ, അംബേദ്കർ ബിൽഡിംഗ്‌, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9544958182

Leave Comment