രണ്ടര വയസുകാരിയുടെ വിയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നുമ തസ്ലിന്‍ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അതീവ ദു:ഖം രേഖപ്പെടുത്തി. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് നാദിറ. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. കുഞ്ഞുമോളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

Leave Comment