പരിസ്ഥിതിലോല പ്രദേശം സംരക്ഷിക്കണമെന്ന് ശാസ്ത്രവേദി

ശാസ്ത്രവേദി തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക യോഗം ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വി.ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നിച്ചിറങ്ങണമെന്ന് യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ക്കിംഗ് പ്രസിഡന്റ് ബി.സി.ഉണ്ണിത്താന്‍ അദ്ധ്യക്ഷനായി, ജനറല്‍ സെക്രട്ടറി അഡ്വ.മരുതംകുഴി സതീഷ്‌കുമാര്‍, വി.വിജയകുമാര്‍, എ.സ്റ്റാന്‍ലി, സുന്ദരേശ പണിക്കര്‍, ഡോ.പ്രേംജിത്, എന്‍.എല്‍.ശിവകുമാര്‍, എ.എ.കലാം, കെ.ആര്‍.കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി ഡോ.സുഭാഷ്.എം, വൈസ് പ്രസിഡന്റുമാരായി അഡ്വ.വിവേക്, വിജയകുമാര്‍, സി.പ്രവീണ്‍ കുമാര്‍, ജയദാസ് വിളവൂര്‍ക്കല്‍, സെക്രട്ടറിയായി സജു ജോണ്‍, ജോയിന്റ് സെക്രട്ടറിമാരായി അശോക് കുമാര്‍, വി.കെ.സന്തോഷ് കുമാര്‍ എന്നിവരേയും ഖജാന്‍ജിയായി ആര്‍.വിജയന്‍ കാലടിയേയും, കമ്മറ്റി അംഗങ്ങളായി പി.എസ്.ഉണ്ണികൃഷ്ണന്‍, വി.ഹരികുമാര്‍, കെ.വി.ശിവപ്രസാദ്, സാജു.എസ്, ബാലു ജസ്റ്റിന്‍ സക്‌റിയ, കോമളവല്ലി.എ, ബീനാ ജോണ്‍ എന്നിവരേയും തിരഞ്ഞെടുത്തു.

അഡ്വ.മരുതംകുഴി സതീഷ്‌കുമാര്‍
ജനറല്‍ സെക്രട്ടറി

Leave Comment