പ്രതീക്ഷകൾക്കനുസൃതമായി തന്നെയാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് അര ശതമാനം വർദ്ധനവ് വരുത്തിയിരിക്കുന്നത്.

പ്രതീക്ഷകൾക്കനുസൃതമായി തന്നെയാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് അര ശതമാനം വർദ്ധനവ് വരുത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര രംഗത്തെ അനിശ്ചിതത്വവും വിലക്കയറ്റത്തെ തുടർന്നുണ്ടായ വ്യാപാരക്കമ്മിയും ചേർന്നപ്പോൾ നിരക്കുവർദ്ധന ഒഴിവാക്കൽ പ്രയാസമായിരുന്നു. കോവിഡിന് മുൻപത്തെ നിരക്കിലേക്ക് പലിശ എത്തിക്കഴിഞ്ഞു. വിലക്കയറ്റം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. വിഭവശേഷി പരമാവധി ഉപയോഗിക്കും എന്നതും ബാങ്ക് വായ്പ ഉയരും എന്നുമുള്ള പരാമർശങ്ങൾ ബാങ്കുകളെ സംബന്ധിച്ച് പ്രതീക്ഷാകരമാണ്.

വെങ്കടരാമന്‍ വെങ്കടേശ്വരന്‍
ഗ്രൂപ്പ് പ്രസിഡന്റ് & സിഎഫ്ഒ, ഫെഡറല്‍ ബാങ്ക്‌

Leave Comment