ഫോമാ വെസ്റ്റേൺ റീജിയൻറെ കൺവെൻഷൻ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും “ഫാമിലി ടീം” സാന്നിധ്യം ശ്രദ്ധേയമായി

Spread the love

സാൻഫ്രാൻസിസ്കോ: ഫോമായുടെ ദ്വൈവാർഷിക കൺവൻഷനു മുന്നോടിയായി സാൻഫ്രാൻസിക്കോയിൽ ഫോമാ വെസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ദ്വൈവാർഷിക കൺവൻഷൻറെ രജിസ്ട്രേഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ “ഫോമാ ഫാമിലി ടീം” ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. റീജിയണൽ വൈസ് പ്രസിഡൻറ് ജോസ് വടകര, നാഷണൽ കൺവീനർമാരായ ഡോ. പ്രിൻസ് നെല്ലിക്കാട്ട്, ജോസഫ് ഔസോ, വിമൻസ് ഫോറം പ്രതിനിധി ജാസ്മിൻ പരോൾ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ, കൺവെൻഷൻ കോ-ചെയർ റെനി പൗലോസ്, വെസ്റ്റേൺ റീജിയൺ ചെയർ വിൻസെൻറ് ബോസ്, കൺവെൻഷൻ നാഷണൽ രജിസ്ട്രേഷൻ കോർഡിനേറ്റർ സാജൻ മൂലേപ്ലാക്കൽ, കൺവെൻഷൻ വെസ്റ്റേൺ റീജിയൺ കോർഡിനേറ്റർ സിജിൽ പാലക്കലോടി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കിക്ക് ഓഫ്” പരിപാടിയിൽ വിവിധ അംഗസംഘടന അംഗങ്ങളും സമൂഹത്തിലെ പ്രമുഖരായ പല വ്യക്തികളും പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ഫോമാ മയൂഖം മത്സരത്തിൽ വിജയികളായവരുടെ ക്രൗണിങ് പരിപാടിയും ഫോമാ സാന്ത്വന സംഗീത പരിപാടിയും വെബ്സൈറ്റ് ലൗഞ്ചിങ് പരിപാടിയും നടത്തപ്പെട്ടു.

2022-24 വർഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന “ഫോമാ ഫാമിലി ടീം” അംഗങ്ങളെ അവരുടെ അസ്സാന്നിധ്യത്തിലാണെങ്കിലും യോഗത്തിൽ പങ്കെടുത്ത ഏവർക്കും സിജിൽ പാലക്കലോടി പരിചയപ്പെടുത്തി. പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള “ഫാമിലി ടീം” അംഗങ്ങളായ ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ, ട്രെഷറർ സ്ഥാനാർഥി ജോഫ്‌റിൻ ജോസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ, ജോയിന്റ് ട്രെഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ എന്നിവരെ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി സദസ്സിനു പരിചയപ്പെടുത്തി. പൂർണ പിന്തുണയോടെയും നിറഞ്ഞ ഹർഷാരവത്തോടെയും യോഗത്തിൽ പങ്കെടുത്ത എല്ലാവരും സ്ഥാനാർഥികളെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ “ഫാമിലി ടീം” ഫോമായിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും പ്രൊജെക്ടുകളെപ്പറ്റിയും അടുത്ത രണ്ടു വർഷം ഫോമായേ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സദസ്സിനു മുൻപിൽ അവതരിപ്പിച്ചു. കൺവെൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫിൽ പങ്കെടുത്തവരിൽ പലരും സെപ്തംബർ 2 മുതൽ 5 വരെ കൻകൂണിൽ നടക്കുന്ന ദ്വൈവാർഷിക കൺവൻഷനിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്തു.

ഫോമാ ഈ വർഷം നടത്തിയ മയൂഖം മത്സരത്തിൽ ദേശീയതലത്തിൽ വിജയിയായ സ്വീറ്റാ മാത്യുവിനേയും റീജിയണൽ തലത്തിൽ വിജയികളായവരെയും കിരീടം അണിയിച്ചു ആദരിച്ചു. വെസ്റ്റേൺ റീജിയണിന്റെ അനുഗ്രഹീത ഗായകരായ ഡാനിഷ്, വിനു ബാലകൃഷ്ണൻ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സാന്ത്വന സംഗീത സായാഹ്നം എല്ലാവരും നന്നായി ആസ്വദിച്ചു. വെസ്റ്റേൺ റീജിയന്റെ വെബ്‌സൈറ്റും ചടങ്ങിൽ ലോഞ്ച് ചെയ്തു.

ഫോമാ വെസ്റ്റേൺ റീജിയൻറെ മറ്റു നേതാക്കളായ സ്റ്റാൻലി കളത്തിൽ, ടോജോ തോമസ്, ജോൺസൺ ജോസഫ്, സണ്ണി നടുവിലേക്കൂറ്റ്, ജാക്സൺ പൂയപ്പാടം, ശ്രീജിത്ത് കരുത്തോടി, ഓജസ്, ഷാജി പരോൾ, ബിജു സ്‌കറിയ, സാറ ജോർജ്, ജോൺ ജോർജ്, സാം ഉമ്മൻ, ലബോൻ കല്ലറക്കൽ, കുരിയൻ ഇടിക്കുള, ജീൻ, ടോം ചാർലി, ലിജു ജോൺ, ബിനു ചാക്കോ എന്നിവരെല്ലാം ചടങ്ങിന്റെവിജയത്തിനായി പ്രത്യേകം പ്രവർത്തിച്ചു.

Report : മാത്യുക്കുട്ടി ഈശോ

Author