കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചത് കെപിസിസി നേതൃത്വത്തിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന പ്രശ്നപരിഹാരത്തിന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടന്നുവരുകയാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായോ പ്രതികൂലമായോ കെപിസിസി നേതൃത്വം നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.എന്നാല്‍ അതിന് കടകവിരുദ്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ ഏകപക്ഷീയ നിലപാടുമായി മുന്നോട്ട് പോകുന്നത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടിവരുമെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

Leave Comment