നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്നതിന് 11 വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചുണ്ടന്‍- മൂന്ന്, വെപ്പ് എ ഗ്രേഡ്- നാല്, ബി ഗ്രേഡ്- രണ്ട്, ഇരുട്ടുകുത്തി ബി ഗ്രേഡ്, ചുരുളന്‍ – ഒന്നു വീതം എന്നിങ്ങനെയാണ് ഇന്നലെ (ഓഗസ്റ്റ് 22) വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം.
ആലപ്പാടന്‍ പുത്തന്‍, ജവഹര്‍ തായങ്കരി, നിരണം എന്നിവയാണ് രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം 18 ആയി. മത്സരത്തിന്റെ ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്.

Leave Comment