രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ മനുഷ്യന്റെ നിലനിൽപ്പും അതിജീവനവും ഫാന്റസിയും കോർത്തിണക്കുന്ന ഒൻപതു അനിമേഷൻ ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ. സേതുലക്ഷ്മിയുടെ അരികെ, ജാതീയത പശ്ചാത്തലമാക്കി അഭിഷേക് വർമ സംവിധാനം ചെയ്ത മാൻഹോൾ, സൂചനാ സാഹയുടെ ഡിയർ മീ തുടങ്ങി ഒൻപതു ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ഒരു പെൺകുട്ടിയുടെ ബാല്യകാലത്തിലേക്ക് സഞ്ചരിക്കുന്ന മഞ്ചാടിക്കാലം, സാങ്കല്പിക ലോകത്ത് ഭർത്താവിനെ തിരയുന്ന ‘അരികെ’ എന്നിവയാണ് ഈ വിഭാഗത്തിലെ മലയാളചിത്രങ്ങൾ.
ശബ്ദ മിശ്രണവും അവതരണവും കൊണ്ട് വൈവിധ്യം പുലർത്തുന്ന സുരേഷ് എരിയാട്ടിന്റെ ജെ എസ് ഡബ്ല്യൂ സ്റ്റീൽ ഓൾ എറൗണ്ട് അസ് എന്ന ചിത്രവും അനിമേഷൻ വിഭാഗത്തിലെ മറ്റൊരു ആകർഷണമാണ്.
ജെറിൻ ജയിംസ് ജോ സംവിധാനം ചെയ്ത നില, സുധീർ. പി. വൈ സംവിധാനം ചെയ്ത ബ്രൂഡിങ് സിലോയറ്റ്, വിവേക് പ്രകാശിന്റെ ടോയിങ് ബോക്സ് എന്നിവയാണ് അനിമേഷൻ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

Leave Comment