ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 തീയതികളിൽ (വെള്ളി, ശനി) സഭാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശൂശ്രുഷൂയോടുകൂടി ആരംഭിക്കും.

ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ.ഡോ. പി.ജി വർഗീസ് ( ന്യൂഡൽഹി ) ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു.

ഹുസ്റ്റൺ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടായ്മയായി കഴിഞ്ഞ 40 വർഷത്തിൽ പരം ദൈവവേലയിൽ ആയിരിക്കുന്ന റവ. കെ.ബി കുരുവിളയാണ് ഈ സഭക്ക് നേതൃത്വം നൽകുന്നത്. ഈ സഭയുടെ ആരംഭം മുതൽ അച്ചനും കുടുംബവും ഇടവകയ്ക്ക് ശക്തമായ നേതൃത്വം നൽകി വരുന്നു. ഇവിടെ സഭയിൽ സൺഡേ സ്കൂൾ, സേവിനി സമാജം എന്നിവ മുടക്കം കൂടാതെ നടന്നുവരുന്നു. ഒരു ചെറിയ കൂട്ടമായി ഈ പ്രദേശത്ത് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഘോഷിച്ചുകൊണ്ടിരിക്കുന്നു.

സെപ്തംബർ 9, 10 തീയതികളിൽ നടത്തപ്പെടുന്ന ഈ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹീത കൺവെൻഷൻ പ്രസംഗകന്റെ സുവിശേഷ പ്രഘോഷണം ശ്രവിച്ച്‌ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ജോൺ ശാമുവേൽ (സെക്രട്ടറി) – 832 496 0131
അലക്സ് മാത്യു – 832 726 4841

റിപ്പോർട്ട് : ജീമോൻ റാന്നി

Leave Comment