സീറോ മലബാര്‍ സഭയില്‍ മൂന്ന് പുതിയ സഹായമെത്രാന്മാര്‍ കൂടി

Spread the love

കൊച്ചി: സിറോ മലബാര്‍ സഭയില്‍ മൂന്നു പുതിയ സഹായമെത്രാന്മാര്‍ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‌സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചത്.

സിറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാര്‍ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിനു മുന്‍പായി ഇവരെ മെത്രാന്മാരായി നിയമിക്കാനുള്ള മാര്‍പാപ്പയുടെ സമ്മതം വത്തിക്കാന്‍ സ്ഥാനപതി വഴി ലഭിച്ചിരുന്നു.

മെത്രാന്‍ സിനഡിന്റെ സമാപനദിവസമായ ഓഗസ്റ്റ് 25 ന് സിനഡില്‍വച്ച് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു. ജര്‍മനിയിലായിരുന്നതിനാല്‍ ഫാ. അലക്‌സ് താരാമംഗലം ചടങ്ങില്‍ എത്തിയിരുന്നില്ല. ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. തോമസ് പാടിയത്ത് എന്നിവരെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ഇതോടെ സിറോമലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായ മെത്രാന്മാരുടെ എണ്ണം 65 ആയി.

മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. അലക്‌സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. 1958ല്‍ ജനിച്ച അദ്ദേഹം 1973 ല്‍ തലശ്ശേരി മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ച് 1983 ജനുവരി ഒന്നിന് വൈദികനായി. തലശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത ഫാ. അലക്‌സ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ അധ്യാപകന്‍, വൈസ് റെക്ടര്‍, റെക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2016 മുതല്‍ 2022 വരെ തലശ്ശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു. അതിരൂപതയിലെ മാടത്തില്‍ ഇടവകയുടെ വികാരിയായിരിക്കെയാണ് പുതിയ നിയമനം.

ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ട പാലാ രൂപതാംഗമായ ഫാ. ജോസഫ് കൊല്ലംപറമ്പില്‍ 1955 ല്‍ ജനിച്ചു. പാലാ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബര്‍ 18ന് വൈദികനായി അഭിഷിക്തനായി. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പില്‍ പാലാ സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. പാലാ സെന്റ് തോമസ് കോളജില്‍ ലക്ചററായും ഹോസ്റ്റല്‍ വാര്‍ഡനായും ബര്‍സാറായും സേവനം ചെയ്തു. 2003 മുതല്‍ 2011 വരെ അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. മഹാത്മാ ഗാന്ധി സര്‍വകലാശാലാ സെനറ്റ് അംഗം, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ രൂപതയുടെ വിവിധ കാനോനിക സമിതികളില്‍ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഷംഷാബാദ് രൂപതയില്‍ ഗുജറാത്ത് മിഷന്‍ പ്രദേശത്തിന്റെ സിഞ്ചെല്ലൂസായി പ്രവര്‍ത്തിക്കുന്നു.

ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ട ഫാ. തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. 1969ല്‍ ജനിച്ച അദ്ദേഹം 1984 ല്‍ വൈദിക പരിശീലനത്തിനായി ചങ്ങനാശ്ശേരി അതിരൂപതാ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. 1994 ഡിസംബര്‍ 29 ന് വൈദികനായി അഭിഷിക്തനായി. അതിരമ്പുഴ പള്ളിയില്‍ അസി. വികാരിയായും മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ്

Author