ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഓണം മേള ആഗസ്റ്റ് 27ന് ആരംഭിക്കും. സെപ്റ്റംബര്‍ ഏഴ് വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി മുനിസിപ്പല്‍ ബസ് സ്റ്റാന്റിലാണ് മേള. സപ്ലൈകോ, മില്‍മ, കുടുംബശ്രീ മുതലായ സ്ഥാപനങ്ങളുടെ പവലിയന്‍ മേളയില്‍ ഉണ്ടാകും. 27ന് വൈകിട്ട് മൂന്നിന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനില്‍ മേള ഉദ്ഘാടനം ചെയ്യും.

Leave Comment