ഫോമാ ഫാമിലി ടീം 14-ന് പുറത്തിറക്കിയ മാനിഫെസ്റ്റോയ്ക്കു അംഗ സംഘടനകളുടെ വൻ അംഗീകാരം – മാത്യുക്കുട്ടി ഈശോ

Spread the love

ന്യൂയോർക്ക്: സെപ്തംബർ 3-നു മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് ഫോമാ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അംഗ സംഘടനകളുടെ അറിവിലേക്കായി “ഫാമിലി ടീം” ആഗസ്റ്റ് 14-നു പുറത്തിറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോയ്ക്ക് വൻ അംഗീകാരം. പ്രസിഡന്റ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള “ഫാമിലി ടീം” സ്ഥാനാർഥികൾ അംഗ സംഘടനാ ഭഹരവാഹികളും പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോൾ ഭൂരിഭാഗം പേരും മാനിഫെസ്റ്റോയെ പ്രകീർത്തിക്കുകയും ഫാമിലി ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മാനിഫെസ്റോയിലെ കാര്യങ്ങൾ ഫോമായിൽ നടപ്പിലാക്കിയാൽ അത് ഫോമായുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഫാമിലി ടീമിന്റെ മാനിഫെസ്റ്റോ നടപ്പിലാക്കണമെങ്കിൽ ടീമിലുള്ള മത്സരാർഥികൾ എല്ലവരും ഒരുമിച്ചു ജയിച്ചു വരണമെന്നാണ് ഭൂരിഭാഗം പ്രതിനിധികളുടെയും ആഗ്രഹം. സംഘടനയോട് കൂറും ആല്മാർഥതയും സമർപ്പണ ബോധവുമുള്ള സ്ഥാനാർഥികളാണ് ഫാമിലി ടീമിൽ ഉള്ളതെന്ന് പ്രസിഡൻറ് സ്ഥാനാർഥി പ്രസ്താവിച്ചു. അതിനാൽ തന്നെയാണ് ഫാമിലി ടീം അംഗങ്ങൾക്ക് വിജയപ്രദീക്ഷയോടെ മുന്നേറുവാൻ സാധിക്കുന്നത്.

ഇലക്ഷന് മുന്നോടിയായി പത്തു പ്രവർത്തന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി “ഫോമാ ഫാമിലി ടീം” ആഗസ്റ്റ് 14-നു പുറത്തിറക്കിയ പ്രകടന പത്രിക ഒരിക്കൽകൂടി ഏവരുടെയും അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

1. ലോകത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്കായ ഒർലാണ്ടോ ഡിസ്‌നി വേൾഡിൽ വച്ച് 2024-ലെ ഫോമാ ഫാമിലി കൺവെൻഷൻ സംഘടിപ്പിക്കുന്നതാണ്.

2. മലയാളി സമൂഹത്തിൻറെ ആവശ്യത്തിനായി പ്രൊഫെഷണൽ വ്യക്‌തികൾ അടങ്ങിയ നിയമോപദേശക ടീമും, മെഡിക്കൽ അഡ്വൈസറി ടീമും ഓരോ റീജിയനിലേക്കായി കേന്ദ്രീകൃത ഹെല്പ് ഡെസ്ക് വഴി നടപ്പിലാക്കുന്നതാണ്.

3. ഫോമയിലെ യുവജനങ്ങൾക്കായി സ്പോർട്സ് ടൂർണമെന്റുകൾ മിനി കൺവെൻഷനുകൾ, ആർട്സ് ഫെസ്റ്റിവൽ തുടങ്ങിയവ റീജിയണുകൾ അടിസ്‌ഥാനമാക്കി നടത്തുന്നതാണ്.

4. സ്ത്രീ ശാക്തീകരണത്തിനായി ഓരോ റീജിയണിലും സ്ത്രീകളുടെ പ്രാധിനിത്യം ഉള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതാണ്.

5. ഫോമാ ഹെല്പിങ് ഹാൻഡ്‌സിലൂടെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലും കാനഡയുടെ വിവിധ പ്രദേശങ്ങളിലും കൂടുതൽ പൊതുജന പങ്കാളിത്തത്തോടെ സഹായ പദ്ധതികൾ നടപ്പിലാക്കും.

6. ഗ്രാൻഡ് കാന്യൻ യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ ഇളവുകളുടെ കാലാവധി നീട്ടുന്നതിനും കൂടുതൽ യൂണിവേഴ്സിറ്റികളെ പ്രസ്തുത പ്രോഗ്രാമിലേക്കു ഉൾപ്പെടുത്തുന്നതിനും പദ്ധതികൾ കൊണ്ടുവരുന്നതാണ്.

7. യുവാക്കൾക്കായി ജോബ് ഫെയറും യങ് പ്രൊഫെഷണൽ സമ്മിറ്റുകളും സംഘടിപ്പിക്കുന്നതാണ്.

8. പ്രവാസികളുടെ സ്വന്തംനാട്ടിലുള്ള സ്വത്തുക്കൾക്കു സംരക്ഷണം നൽകുന്നതിനായി ഫോമാ തുടങ്ങിവച്ച പദ്ധതിയായ “എക്സ്പാട്രിയേറ്റ് പ്രോപ്പർട്ടി പ്രൊട്ടക്ഷൻ” (Expatriate Property Protection) പുതുക്കിയെടുത്തു നടപ്പിലാക്കും.

9. ഫോമാ അംഗ സംഘടനകളുമായുള്ള ബന്ധവും ആശയ വിനിമയവും കൂടുതൽ ഉറപ്പിക്കുന്നതിനായി മൂന്നു മാസത്തിലൊരിക്കൽ ടൌൺ ഹാൾ മീറ്റിംഗുകൾ സഘടിപ്പിക്കുന്നതാണ്.

10. മലയാളി സംസ്കാരവും പൈതൃകവും നിലനിർത്തുന്നതിനായി കേരള സർക്കാരും മലയാളം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളുമായി ചേർന്നും ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസുമായി ചേർന്നും “മലയാളി കൾച്ചറൽ ഹെറിറ്റേജ് പ്രൊജക്റ്റ്” (Malayali Cultural Heritage Project) നടപ്പിലാക്കുന്നതാണ്.

ഫോമായുടെ അടുത്ത ലെവലിലേക്കുള്ള പുരോഗമനത്തിനായി മേല്പറഞ്ഞ പ്രകടനപത്രികാ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ “ഫമിലി ടീം” സ്ഥാനാർഥികളായ പ്രഡിഡൻറ് ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി വിനോദ് കൊണ്ടൂർ, ട്രഷറർ ജോഫ്‌റിൻ ജോസ്, വൈസ് പ്രസിഡൻറ് സിജിൽ പാലക്കലോടി, ജോയിൻറ് സെക്രട്ടറി ബിജു ചാക്കോ, ജോയിൻറ് ട്രഷറർ ബബ്ലൂ ചാക്കോ എന്നിവർ പ്രതിജ്ഞാബദ്ധരാണ്. അവർ ദിവസങ്ങളോളം ആലോചിച്ചു ഒറ്റക്കെട്ടായി തീരുമാനം എടുത്ത വാഗ്ദാനങ്ങൾ ഫോമായിൽ പ്രാവർത്തികമാക്കണമെങ്കിൽ ടീമായി അവരുടെ എല്ലാവരുടെയും വിജയം അനിവാര്യമാണ്.

Author