ഉഷ്ണമേഖല കിഴങ്ങുവർഗ വിളയായ ചേന അഥവാ ആനക്കാൽ കിഴങ്ങ് , ഒരു ഒഴിച്ചുകൂടാനാവാത്ത പച്ചക്കറി ആണെന്ന് എനിക്ക് അഭിപ്രായമില്ല. ഐഡഹോ പൊട്ടറ്റോ, ഗ്രീസിലെ Cyclades ലെ തക്കാളി , പോലെ കൊല്ലംകോട് ചേനയാണ് കേരളത്തിലെ പ്രമാണി. സാധാരണ ഒരു കിലോ ചേനക്ക് 30 രൂപ ഉള്ളപ്പോൾ, കൊല്ലംകോട് ചേന 60 രൂപ വരെ വരാം.
ഇനി അമേരിക്കൻ ചേന വിഷയത്തിലേക്ക് കടക്കാം. സീസണൽ ആയി വളരെ ചുരുക്കം ട്രോപ്പിക്കൽ പച്ചക്കറി വിൽക്കുന്ന കടകളിലെ നമുക്ക് ചേന കിട്ടാറുള്ളൂ. ഇവിടെ ഒരു കിലോ ചേനയ്ക്ക് ഏകദേശം 1280 രൂപ വരും( per LB about $8) ടെക്സാസിലെ നമ്മുടെ ഒരു മലയാളി അച്ചായൻ കഴിഞ്ഞ കുറേ വർഷമായി ചേന കൃഷിയിൽ പ്രാവീണ്യം നേടിക്കഴിഞ്ഞു. അദ്ദേഹത്തിൻറെ കഴിഞ്ഞ കൊല്ലത്തെ ചേന വിറ്റുവരവ് $40000 ഏകദേശം 32 ലക്ഷം രൂപയാണ്. ടെക്സാസിൽ കൃഷിഭൂമി ഒരേക്കറിന് 2000 ഡോളർ വിലയുള്ളൂ. ചേന വിശേഷം ഇവിടെ തീരുന്നു.

Jeemon Ranny

Freelance Reporter,

Houston, Texas

Leave Comment