തിരു:വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം അടിയന്തരമായി ഒത്തു തീർപ്പാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അനാവശ്യ വാശി ഉപേക്ഷിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിഴിഞ്ഞം ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾപോലും സർക്കാർ അവഗണിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശങ്ങൾ അവരെ അവഹേളിക്കുന്നതായിപ്പോയി .കടലാക്രമണം കാരണം മാസങ്ങളായി 345 കുടുംബങ്ങൾ ഇപ്പോഴും ഗോഡൗണുകളിലും മറ്റും കഴിയുകയാണ്.ഇവരുടെ പുനരധിവാസം എങ്ങും എത്തിയിട്ടില്ല. മാത്രമല്ല മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി മണ്ണെണ്ണ വെട്ടിക്കുറച്ചതും വില ക്രമാതീതമായി കൂട്ടിയതും ജീവിതസാഹചര്യം ദുസ്സഹമാക്കി.അടിക്കടിയുള്ള മഴമുന്നറിയിപ്പുകൾ കാരണം കടലിൽ പോകാൻ കഴിയാത്തവർക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ പോലും സർക്കാർ തീരുമാനമെടുക്കുന്നില്ല. കടൽക്ഷോഭസമയത്ത് കഴിഞ്ഞ യു.ഡി എഫ് സർക്കാർ നൽകിക്കൊണ്ടിരുന്ന ഫ്രീ റേഷൻ മുന്നറിയിപ്പില്ലാതെ നിർത്തലാക്കി തുടങ്ങി നിരവധി പരാതികൾക്ക് കൃത്യമായി മുപടി നൽകാൻ സർക്കാരിനോ ബന്ധപ്പെട്ട വകുപ്പിനോ കഴിയുന്നില്ല.
ഏറ്റവും പ്രധാനപ്പെട്ട വിഷയം തുറമുഖ നിർമാണവും കാലാവസ്ഥാവ്യതിയാനവും കാരണം തീരദേശഭാഗം കടലെടുക്കുന്നത് തടയാൻ ശാസ്ത്രീയപ0നം വേണമെന്നള്ളതാണ്. ഇത്തരം ന്യായമായ ആവശ്യങ്ങൾക്ക് മുന്നിൽ സർക്കാർ കണ്ണടയ്ക്കാതെ പ്രശ്നം രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave Comment