കൊച്ചി: ഇന്ത്യയിലെ മുന്‍നിര പിയു പാദരക്ഷാ നിര്‍മാതാക്കളായ വികെസി പ്രൈഡിന് ഏറ്റവും മികച്ച ഫൂട്ട്‌വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചു. പ്രമുഖ ദേശീയ മാധ്യമ സ്ഥാപനം ഏര്‍പ്പെടുത്തിയ പുരസ്‌കാരം എറണാകുളത്ത് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് വികെസി ചെയര്‍മാന്‍ വികെസി മമ്മദ് കോയ ഏറ്റുവാങ്ങി. ഫൂട്ട്‌വെയര്‍ വ്യവസായ രംഗത്ത് നവീന ആശയങ്ങളും സാങ്കേതികവിദ്യയും അവതരിപ്പിച്ച് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതില്‍ വികെസി ഏറെ മുന്നിലാണ്. “മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനു പുറമെ ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരികളെ ശാക്തീകരിക്കുന്നതിന് വികെസി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന്” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.

ഡീലര്‍മാരേയും അയല്‍പ്പക്ക വ്യാപാരികളേയും പ്രോത്സാഹിപ്പിച്ച് പ്രാദേശിക വിപണികള്‍ മെച്ചപ്പെടുത്തുന്നതിന് ഷോപ്പ് ലോക്കല്‍ എന്ന പേരില്‍ വികെസി പ്രചരണം സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നു. ഉപഭോക്താക്കളെ അയല്‍പ്പക്ക ഷോപ്പുകളുമായി അടുപ്പിക്കുന്നതിനും അതുവഴി ചെറുകിട കച്ചവടക്കാര്‍ക്കു താങ്ങാകാനും ലക്ഷ്യമിട്ടുള്ള ഷോപ്പ് ലോക്കല്‍ പ്രചരണം രണ്ടാം ഘട്ടം വികെസി തുടക്കമിട്ടിട്ടുണ്ട്.

ഫോട്ടോ ക്യാപ്ഷന്‍: വികെസി പ്രൈഡിനു ലഭിച്ച ബെസ്റ്റ് ഫൂട്ട്‌വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് സ്വീകരിക്കുന്നു.

Leave Comment