എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മാരകലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും വര്‍ധിച്ച് വരുന്ന സാഹചര്യം, സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി കാണണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി എല്ലായിടത്തും ചതിക്കുഴികള്‍ ഒരുക്കപ്പെട്ടിരിക്കുകയാണ്. രണ്ടു കൊല്ലത്തിനിടെ ലഹരിക്കടത്തിന് പിടിയിലായവരില്‍ 1978 പേരും 21 വയസിന് താഴെയുള്ളവരാണ്. ഇതിന്റെ അഞ്ചിരട്ടി പിടിയിലാകാത്തവരുണ്ട്. അടിയന്തിര പ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടു വന്ന ഈ വിഷയം ഗൗരവത്തിലെടുത്ത മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു.

സംസ്ഥാനത്തെ ലഹരി വ്യാപനം അജണ്ടയാക്കി യു.ഡി.എഫ് പ്രത്യേക യോഗം ചേര്‍ന്ന് ഗൗരവതരമായ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ പ്രതിപക്ഷവും യു.ഡി.എഫും ആദ്യാവസാനം ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയാണ്. നമ്മളെല്ലാം ഒന്നിച്ച് നിന്ന് നമ്മുടെ വരും തലമുറയെ രക്ഷിക്കാനുള്ള ശ്രമം നടത്തണം. ലഹരി ഉപഭോഗം മാനസികാരോഗ്യ പ്രശ്‌നമായി വളര്‍ന്നു വരികയാണ്.

കൈവശം വയ്ക്കുന്ന ലഹരി വസ്തുവിന്റെ അളവ് ഒരു കിലോയില്‍ താഴെയാണെങ്കില്‍ പിടിയിലാകുന്ന പ്രതികള്‍ക്ക് ജാമ്യം കിട്ടും. ജാമ്യം കിട്ടിയാല്‍ അവര്‍ വീണ്ടും ഇതേ കുറ്റകൃത്യം ആവര്‍ത്തിക്കും. നിലവിലെ നിയമത്തിലുള്ള പഴുതുകളും ഇല്ലാതാക്കണം. ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കുറ്റകൃതൃങ്ങള്‍ തടയാന്‍ എക്‌സൈസ് വിഭാഗത്തിന്റെ സേനാബലം വര്‍ധിപ്പിക്കണം. കുറ്റവാളികളെ സംബന്ധിച്ച എല്ലാവിവരങ്ങളും ഉള്‍പ്പെടുന്ന ഡേറ്റാ ബാങ്കും സജ്ജമാക്കണം. ഡേറ്റാ ബാങ്കിലൂടെ തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നവരെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കണം.

ലഹരി മരുന്ന് വാഹകരെ പിടികൂടുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ സ്രോതസിലേക്ക് എത്താന്‍ സാധിക്കുന്നില്ല. കോടികളുടെ ബിസിനസാണ് ഇതിന് പിന്നില്‍ നടക്കുന്നത്. ലഹരി ഉപയോഗം കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. കോട്ടയത്ത് 19 കാരനെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച് രണ്ട് വിരലുകള്‍ ഉപയോഗിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ചു. മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അടിച്ചു കൊന്നു. അപകടകരമായ രീതിയിലുള്ള ലഹരി മരുന്ന് ഉപയോഗമാണ് many kinds of drugs. - mdma stock pictures, royalty-free photos & images

ഈ ക്രൂരതകള്‍ക്ക് പിന്നില്‍. സ്‌പോര്‍ട്‌സ് സംവിധാനം ശക്തമാക്കി ഫിറ്റ്‌നെസ് അവബോധം വളര്‍ത്തി ഹരിയാന സംസ്ഥാനം മയക്ക് മരുന്ന് ഉപഭോഗത്തെ തടഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള സാധ്യതകള്‍ കേരളവും തേടണം. റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരെ ബോധവത്ക്കരണത്തിന് നിയോഗിച്ചാല്‍ ലഹരി മരുന്ന് ഉപഭോഗവും വ്യാപനവും ഒരു പരിധിവരെ തടയാനാകും. കാമ്പയിനുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിപാടി ആക്കാതെ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാണ്. കേരളത്തെയും വരാനുള്ള തലമുറയെയും രക്ഷിക്കാനുള്ള കാമ്പയിനിന് നിയമനസഭയില്‍ ഇന്ന് നടന്ന ചര്‍ച്ച തുടക്കം കുറിക്കണം.

 

Leave Comment