തിരുവല്ല ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളില്‍ എം എല്‍ എ ഫണ്ട് വിനയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് (03-09-22) വൈകിട്ട് 6.30 ന് അഡ്വ. മാത്യു ടി. തോമസ് എം എല്‍ എ നിര്‍വഹിക്കും.
തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാട്, പുഷ്പഗിരി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മല്ലപ്പള്ളി റോഡ്, രാമന്‍ചിറ എന്നീ ജംഗ്ഷനുകളിലും കുരിശ്കവലയിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മമാണ് നടക്കുന്നത്. 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ബൈപ്പാസിലെ ആറ് ജംഗഷനുകളിലും കുരിശ് കവലയിലും ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വൈദ്യുതി ചാര്‍ജും ഗ്യാരണ്ടി കാലാവധിക്ക് ശേഷമുള്ള പരിപാലനത്തിന്റെയും ചുമതല തിരുവല്ല നഗരസഭയ്ക്കാണ്.

Leave Comment